Flash News

മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ മരണം: വെസ്ലി മാത്യൂസിന്റെ ജാമ്യത്തുകയില്‍ ഇളവ് ലഭിച്ചു

August 2, 2018 , പി.പി. ചെറിയാന്‍

WESLEY MATHEWS COURT HEARINGഡാളസ് : മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടാനച്ഛന്‍ വെസ്ലി മാത്യൂസിവിന്റെ ജാമ്യത്തുക 2.5 മില്യണ്‍ ഡോളറില്‍ നിന്നും 1.3 മില്യനാക്കി കുറച്ചുകൊണ്ട് ഡാളസ് കൗണ്ടി ജഡ്ജി ആംബര്‍ ഗിവന്‍സ് ഡേവിസ് ഓഗസ്റ്റ് ഒന്നിന് ബുധനാഴ്ച ഉത്തരവിട്ടു.

ജാമ്യത്തുക കുറയ്ക്കുകയാണെങ്കില്‍ വെസ്ലിക്ക് ജയിലില്‍ നിന്നും പുറത്തു കടക്കാനാകുമെന്നും, വെസ്ലി സമൂഹത്തിന് ഒരു ഭീഷണിയല്ലെന്നും, ദൗര്‍ഭാഗ്യകരമായ സാഹചര്യത്തിലാണ് ഷെറിന്റെ മരണം സംഭവിച്ചതെന്നും വെസ്ലിയുടെ അഭിഭാഷകന്‍ ഡി ല ഗാര്‍സ കോടതിയില്‍ ബോധിപ്പിച്ചതിനെത്തുടര്‍ന്നാണ് ജാമ്യത്തുക കുറയ്ക്കാന്‍ ജഡ്ജി തീരുമാനിച്ചത്.

ജഡ്ജിയുടെ വിധി ബഹുമാനിക്കുന്നുവെന്നും പുതിയ ജാമ്യത്തുക കെട്ടിവെച്ച് പുറത്തിറങ്ങാനാകുമോ എന്നു പരിശോധിച്ചു വരികയാണെന്നും അഭിഭാഷകന്‍ അറിയിച്ചു. വെസ്ലിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും വധശിക്ഷ ആവശ്യപ്പെടണമോ എന്ന തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും പ്രൊസിക്യൂട്ടര്‍മാര്‍ അറിയിച്ചു. 2019 ലായിരിക്കും മിക്കവാറും കേസ് ജൂറിക്കു മുമ്പാകെ വരികയെന്നും പറയപ്പെടുന്നു. വെസ്ലിയും ഭാര്യ സിനിയും ഇപ്പോഴും ഡാളസ് കൗണ്ടി ജയിലിലാണ്.

കോടതിയില്‍ ഹാജരാക്കിയ വെസ്ലി ശാന്തനും വികാരരഹിതനുമായാണ് കാണപ്പെട്ടത്. 2017 ഒക്ടോബര്‍ 22 നാണ് ഷെറിന്റെ മൃതദേഹം റിച്ചാര്‍ഡ്‌സണിലുള്ള വീടിനു സമീപം കലുങ്കിനുള്ളില്‍ നിന്നും കണ്ടെടുത്തത്.

P-WESLEY MATHEWS COURT HEARING 2

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top