Flash News

മൊറോക്കന്‍ യുവതിയെ മാനഭംഗപ്പെടുത്തിയ പ്രതിക്ക് പത്തു വര്‍ഷം തടവ്

August 2, 2018

Rape-1-1വിസയുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മൊറോക്കന്‍ യുവതിയെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി മാനഭംഗപ്പെടുത്തിയ കേസില്‍ യു.എ.ഇ പൗരന് ദുബൈ കോടതി പത്തു വര്‍ഷം തടവ് വിധിച്ചു. ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. മാര്‍ച്ച് 12ന് പുലര്‍ച്ചെ നാലു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിനോടൊപ്പം പബ്ബിലായിരുന്ന യുവതിയെ യുവാവ് ഫോണില്‍ വിളിച്ച് തന്റെ സുഹൃത്തിന്റെ ഫ്ലാറ്റിലേക്ക് വരണമെന്നും, കാലാവധി കഴിഞ്ഞ വിസയുടെ കാര്യം സംസാരിക്കാനുണ്ടെന്നും അറിയിക്കുകയായിരുന്നുവെന്ന് യുവതി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍, സുഹൃത്തുമായി ഫ്ലാറ്റിലെത്തിയ യുവതിയെ സ്വീകരിക്കുകയും സുഹൃത്തിന് കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം കാണിച്ചു കൊടുത്തുവെങ്കിലും ഫ്ലാറ്റ് നമ്പര്‍ പറഞ്ഞു കൊടുത്തിരുന്നില്ല. ഫ്ലാറ്റിലെത്തിയ ഉടന്‍ തന്നെ തന്റെ മൊബൈല്‍ ഫോണ്‍ യുവാവ് തട്ടിപ്പറിച്ചെടുത്ത് സ്വിച്ച്ഓഫ് ആക്കിയെന്നും യുവതി പറഞ്ഞു.

യുവതിയെ കിടപ്പു മുറിയിലേക്ക് ബലമായി കൊണ്ടു പോയ യുവാവ് മര്‍ദിക്കുകയും വിവസ്ത്രയാക്കുകയും ചെയ്തുവെന്നും മാനഭംഗപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ഉറക്കെ കരഞ്ഞുവെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടര്‍ന്ന് യുവതിയെ മുറിയില്‍ പൂട്ടിയിട്ടെന്നും ഈ സമയം ഫ്ലാറ്റിലുണ്ടായിരുന്ന യുവാവിന്റെ സുഹൃത്തും ശാരീരികമായി ചൂഷണം ചെയ്യാന്‍ വന്നുവെന്നും എന്നാല്‍ യുവതി ശക്തമായി എതിര്‍ത്തതോടെ ഇയാള്‍ പിന്‍മാറിയെന്നും മൊഴിയില്‍ പറയുന്നു. യുവതിയെ തിരികെ അവരുടെ ഫ്ലാറ്റിലേക്ക് കാറില്‍ കൊണ്ടു പോകുന്നതിനിടെ യുവതി ബലമായി കാറില്‍ നിന്നും പുറത്തു കടക്കുകയും തൊട്ടടുത്ത ദിവസം തന്നെ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. പ്രതിയായ യുവാവിനെ പൊലീസ് സംഭവം നടന്ന ഫ്ലാറ്റില്‍ നിന്നും മാര്‍ച്ച് 28ന് അറസ്റ്റ് ചെയ്തു. ഇവിടെ നിന്നും ലഹരി മരുന്നുകള്‍ കണ്ടെടുത്തുവെന്ന് പൊലീസ് പറഞ്ഞു.

അതേസമയം പരാതിക്കാരിയെ തനിക്ക് ഒന്നര വര്‍ഷമായി അറിയാമെന്നും പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും യുവാവ് പറഞ്ഞു. സംഭവ ദിവസം യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പിന്നീട് വൈകിട്ട് ആറു മണിവരെ രണ്ടു പേരും ഉറങ്ങിയെന്നും പ്രതിയായ യുവാവ് പൊലീസിനോട് പറഞ്ഞു. യുവതിയെ തിരികെ വിടുന്നതിനായി കാറില്‍ പോയ വഴി ട്രാഫിക്കില്‍ കുടുങ്ങിയപ്പോള്‍ യാതൊരു പ്രകോപനവും കൂടാതെ യുവതി കാറില്‍ നിന്നും പുറത്തു പോവുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. മാനഭംഗം നടത്തിയെന്ന ആരോപണവും യുവാവ് നിഷേധിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top