Flash News
മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിച്ച നിലപാടിന് വിരുദ്ധമായി ഐ.ജി. ശ്രീജിത്ത് പെരുമാറിയത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി; യുവതികളായ രണ്ട് ആക്റ്റിവിസ്റ്റുകളെ പോലീസ് വേഷം കെട്ടിച്ച് പതിനെട്ടാം പടിയ്ക്ക് താഴെ വരെ കൊണ്ടുവന്നത് ശ്രീജിത്തും സംഘവും   ****    കിസ് ഓഫ് ലൗവ് – മാറു തുറക്കല്‍ വിവാദ നായിക രഹ്നാ ഫാത്തിമയേയും മാധ്യമ പ്രവര്‍ത്തക കവിത ജക്കാലയേയും നൂറ്റമ്പതോളം പോലീസ് അകമ്പടിയോടെ സന്നിധാനത്തേക്ക് കൊണ്ടുപോയത് വിവാദമായി; മനോജ് എബ്രഹാമിന് നോട്ടപ്പിശക് സംഭവിച്ചെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; ഗവര്‍ണ്ണര്‍ റിപ്പോര്‍ട്ട് തേടി   ****    മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനം; സൗദി അറേബ്യയില്‍ സംഘടിപ്പിച്ചിട്ടുള്ള ‘വിഷന്‍ 2030’ ഉച്ചകോടിയില്‍ നിന്ന് അമേരിക്കയും ബ്രിട്ടനും പിന്മാറി   ****    ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടറെ ആക്രമിച്ചത് തന്റെ ആളാണെന്ന് യു‌എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ്   ****    ശബരിമല; സന്നിധാനത്തെത്താന്‍ കഴിയാതെ രഹ്ന ഫാത്തിമയും കവിതയും പിന്മാറി; സുരക്ഷയൊരുക്കാമെന്നു പറഞ്ഞ പോലീസ് സഹകരിച്ചില്ലെന്ന്   ****   

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് പേപ്പര്‍ ബാലറ്റു വഴി മാത്രം മതിയെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

August 2, 2018

rahulന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് മെഷിനില്‍ കൃത്രിമം കാട്ടി ബിജെപി അട്ടിമറിക്കുന്നുവെന്ന ആക്ഷേപം വ്യാപകമായി നിലനില്‍ക്കേ, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പേപ്പര്‍ ബാലറ്റുകള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന ആവശ്യവുമായി 17 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി തെരഞ്ഞെടുപ്പു കമ്മീഷനിലേക്ക്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് ഇതുസംബന്ധിച്ച ധാരണ രൂപപ്പെടുത്തിയത്.

തിങ്കളാഴ്ച പ്രതിപക്ഷ സംഘം തെരഞ്ഞെടുപ്പു കമീഷനെ കണ്ടേക്കും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടുയന്ത്ര ക്രമക്കേട് സജീവ ചര്‍ച്ചയാക്കാനും തീരുമാനിച്ചിട്ടുണ്ട്. തൃണമൂലിനു പുറമെ കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ഡി.എം.കെ, എന്‍.സി.പി, ആര്‍.ജെ.ഡി, ആം ആദ്മി പാര്‍ട്ടി, ജനതാദള്‍ സെക്കുലര്‍, തെലുഗുദേശം പാര്‍ട്ടി, കേരള കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ വോട്ടുയന്ത്രം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു. ബി.ജെ.പി സഖ്യകക്ഷിയായി തുടരുന്ന ശിവസേനയും വോട്ടുയന്ത്രത്തിന് എതിരാണ്. വോട്ടുയന്ത്രത്തില്‍ തിരിമറി നടക്കുമെന്ന് തെളിയിക്കാന്‍ തെരഞ്ഞെടുപ്പു കമീഷന്‍ വെല്ലുവിളിച്ചിരുന്നു. അതിനോട് പാര്‍ട്ടികളൊന്നും പ്രതികരിച്ചില്ല.

എന്നാല്‍, തിരിമറി നടത്താന്‍ പറ്റുമെന്ന് തന്നെയാണ് അവരുടെ പക്ഷം. വോട്ടു ചെയ്തതിന്റെ രസീത് നല്‍കുന്ന വിവിപാറ്റ്, വോട്ടുയന്ത്രത്തില്‍ ഘടിപ്പിക്കുമെന്ന് കമീഷന്‍ പറഞ്ഞെങ്കിലും, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പൂര്‍ണതോതില്‍ നടപ്പാക്കാന്‍ ആവശ്യമായ വിവിപാറ്റ് തയാറായെന്നു വരില്ല. ബാലറ്റ് പേപ്പര്‍ സമ്പ്രദായത്തിലേക്ക് തിരിച്ചുപോകുന്നത് കുറ്റമറ്റ വോട്ടെടുപ്പിനും ഫലപ്രഖ്യാപനത്തിനും ഏറെ സഹായിക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കാഴ്ചപ്പാട്. പല തെരഞ്ഞെടുപ്പുകളുടെയും ഫലത്തെ വോട്ടുയന്ത്രം വഴി സ്വാധീനിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം വാദിക്കുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top