Flash News

എം.സി ചാക്കോ (ജോണിക്കുട്ടി) ഫിലഡല്‍ഫിയയില്‍ നിര്യാതനായി

August 2, 2018 , ജോര്‍ജ്ജ് ഓലിക്കല്‍

Untitledഫിലഡല്‍ഫിയ: റാന്നി ചേത്തയ്ക്കല്‍ മാളിയേക്കല്‍പറമ്പില്‍ പരേതരായ വര്‍ക്കിചാക്കോയുടെയും, അന്നമ്മ ചാക്കോയുടെയും പ്രിയപുത്രന്‍ എം.സി ചാക്കോ (ജോണിക്കുട്ടി 71) ഫിലഡല്‍ഫിയയില്‍ ആഗസ്റ്റ് 1-ന് നിര്യാതനായി.

ഭാര്യ: പത്തനംതിട്ട പൊയ്കയില്‍ ജോര്‍ജ്ജ് തര്യന്റെയും സാറാമ്മ ജോര്‍ജ്ജിന്റെയും മകള്‍ ആനിയമ്മ.

മക്കള്‍: ഷീബ ചാക്കോ, ഷീജ ചാക്കോ, ഷൈബു ചാക്കോ

മരുമക്കള്‍: അനൂപ് വറുഗീസ്, ജോസി ജോര്‍ജ്ജ്, കൊച്ചുമകന്‍: അഡോണ്‍ വറുഗീസ്

1999-ല്‍ അമേരിക്കയിലെത്തിയ എം.സി ചാക്കോ ഫിലഡല്‍ഫിയയിലെ സാംസ്ക്കാരിക സംഘടനയായ പമ്പ മലയാളി അസ്സോസിയേഷനിലെ സജീവ പ്രവര്‍ത്തകനും 2018-ലെ ഓഡിറ്ററായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയുമായിരുന്നു.

പൊതുദര്‍ശനം: ആഗസ്റ്റ് 3 വെള്ളിയാഴ്ച വൈകീട്ട് 6:30 മുതല്‍ 9:00 മണി വരെ ക്രിസ്സ്‌തോസ് മാര്‍ത്തോമ ചര്‍ച്ചില്‍ (9999 Gantry Road, Philadelphia, PA 19115)

സംസ്ക്കാര ശുശ്രൂഷ: ആഗസ്റ്റ് 4 ശനിയാഴ്ച രാവിലെ 9:00 മുതല്‍ 11:00 വരെ ക്രിസ്സ്‌തോസ് മാര്‍ത്തോമ ചര്‍ച്ച് (9999 Gantry Road, Philadelphia, PA 19115). തുടര്‍ന്ന് ശവസംസ്ക്കാരം Forrest Hill cemetery, Huntingdon Vally, PA 19006 ല്‍ നടക്കും. ബന്ധുമിത്രാധികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷൈബു ചാക്കോ 215-313-9658, അലക്‌സ് തോമസ് 215-50-5268, സെബാസ്റ്റ്യന്‍ ആലപ്പാട്ട് 215-856-0633.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top