Flash News

ചൈനീസ് പ്രസിഡന്റിനെ വിമര്‍ശിച്ച രാഷ്ട്രീയ നിരീക്ഷകനെ പോലിസ് അറസ്റ്റു ചെയ്തു

August 4, 2018

ZOONചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനെതിരെ വിമര്‍ശനം ഉന്നയിച്ച് ടെലവിഷന്‍ പരിപാടിയില്‍ ടെലഫോണ്‍ ഇന്റര്‍വ്യൂ നല്‍കുന്നതിനിടെ ചൈനയിലെ രാഷ്ട്രീയ നിരീക്ഷകനെ പൊലീസ് വീട്ടില്‍ക്കയറി അറസ്റ്റ് ചെയ്തു. റിട്ട. പ്രഫസര്‍ സുണ്‍ വെന്‍ഗുയാങ്ങിനെയാണ് വോയ്‌സ് ഓഫ് അമേരിക്കയുടെ (വിഒഎ) കീഴിലുള്ള ചൈനീസ് ടിവി ചാനല്‍ പരിപാടിക്കിടെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. സുണ്‍ തന്റെ ജിനാനിലെ വീട്ടില്‍ ഇരുന്നാണ് ചാനലിന് ടെലഫോണിലൂടെ അഭിമുഖം നല്‍കിയത്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയാണ് സൂണ്‍ സംസാരിച്ചത. സര്‍ക്കാര്‍ ഭരണത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനിടയില്‍ പൊലീസ് വീട്ടിലേക്ക് കുതിച്ചെത്തുകയായിരുന്നു.

സൂണിനെ പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ അവിടെ നടന്ന ബഹളം ടെലവിഷനിലൂടെ ജനങ്ങള്‍ തത്സമയം കേട്ടു. ‘നിങ്ങള്‍ക്ക് എന്റെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ അവകാശമില്ല, അഭിപ്രായ സ്വാതന്ത്ര്യം എന്റെ അവകാശമാണ്, അതു നിഷേധിക്കരുത്’ എന്നാണ് സൂണ്‍ പൊലീസിനോട് പറഞ്ഞത്. ഈ സംഭാഷണം ചാനല്‍ തത്സമയം സംപ്രേക്ഷണം ചെയ്തു. പക്ഷേ പിന്നീട് ഫോണ്‍ ബന്ധം നഷ്ടപ്പെട്ടു. ശേഷം സൂണുമായി ചാനല്‍ അധികൃതരും മറ്റ് പൊതു പ്രവര്‍ത്തകരും ബന്ധപ്പെടുവാന്‍ ശ്രമിച്ചു എങ്കിലും സാധിച്ചില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top