Flash News

ചൈനയെ പ്രകോപിപ്പിച്ച ട്രം‌പ് പുലിവാല് പിടിച്ച പോലെയായി; വ്യാപാര യുദ്ധത്തില്‍ അയവ് വരുത്തുന്നു

August 4, 2018

trump-chinaവാഷിംങ്ങ്ടണ്‍ : ചൈനയെ പ്രകോപിപ്പിച്ച യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ് ഏതാണ്ട് പുലിവാല് പിടിച്ച സ്ഥിതിയിലായതായി റിപ്പോര്‍ട്ടുകള്‍. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ അമിത നികുതി ഏര്‍പ്പെടുത്തിയ നയം പുനഃപരിശോധിക്കാനാണ് ഇപ്പോള്‍ അമേരിക്ക ഒരുങ്ങുന്നത്. ഇതോടെ ചൈനയുമായുള്ള വ്യാപാര യുദ്ധത്തില്‍ അമേരിക്ക അയവ് വരുത്താന്‍ തീരുമാനിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. നയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ അമേരിക്ക ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സിലര്‍ വാങ് ലീയുമായി കൂടിക്കാഴ്ച നടത്തി. സിംഗപ്പൂരില്‍ വെച്ചാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സിലര്‍ വാങ് ലീയുമായി കൂടിക്കാഴ്ച നടത്തിയത്.

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ പുനഃപരിശോധിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യാപാര ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ആരംഭിച്ച ചൈന-അമേരിക്ക വ്യാപാര യുദ്ധം ഓഹരി വിപണികളില്‍ കനത്ത നാശങ്ങള്‍ വരുത്തിവെച്ചിരുന്നു. അമേരിക്കയുടെ 545 ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയായിരുന്നു ചൈന അമേരിക്കയോട് തിരിച്ചടിച്ചിരുന്നത്. വ്യാപാര യുദ്ധം ഇരു രാജ്യങ്ങള്‍ക്കും നഷ്ടമേ ഉണ്ടാക്കൂ എന്ന് ലോകബാങ്കും ഐഎംഎഫും അഭിപ്രായപ്പെടുകയും ചെയ്തു. അമേരിക്കയിലെ കോര്‍പറേറ്റ് കമ്പനികള്‍ക്ക് തന്നെ വ്യാപാരയുദ്ധം തിരിച്ചടിയായ സാഹചര്യത്തിലാണ് ട്രംപിന്റെ പിന്മാറ്റമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.

ട്രംപിന്റെ നടപടി രാജ്യത്തെ സാമ്പത്തിക രംഗത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വ്യവസായ രംഗത്തുള്ളവര്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുത്തിന് ശേഷം ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ 10 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിലേക്കാണ് ഇത് നയിച്ചത്. ഇതിന് പിന്നാലെയാണ് 15 ശതമാനം കൂട്ടി 25 ശതമാനം ആക്കാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top