പാകിസ്താന് നിയുക്ത പ്രധാനമന്ത്രി ഇമ്രാന് ഖാനു രാജ്യത്തെ അഴിമതിവിരുദ്ധ അന്വേഷണവിഭാഗം നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ സമന്‍സ്. ഖൈബര്‍ പക്തൂന്‍ഖ പ്രവിശ്യ സര്‍ക്കാരിന്റെ ഹെലിക്കോപ്ടര്‍ ഉപയോഗിച്ച വകയില്‍ അദ്ദേഹം ഖജനാവിന് 2.17 കോടി രൂപ നഷ്ടം വരുത്തിയെന്ന കേസില്‍ ഏഴിനു ഹാജരാകാനാണ് സമന്‍സ്.
11 നാണ് ഇമ്രാന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ഇമ്രാന്റെ പാര്‍ട്ടി തെഹ്രികെ ഇന്‍സാഫാണ് പ്രവിശ്യയില്‍ 2013 മുതല്‍ അധികാരത്തില്‍. 72 മണിക്കൂര്‍ ഹെലിക്കോപ്ടര്‍ ഉപയോഗിച്ചെന്നാണു കേസ്. നേരത്തേ ജൂലൈ 25 നു ഹാജരാകാനാണ് ആവശ്യപ്പെട്ടതെങ്കിലും മറ്റൊരു തീയതി ഇമ്രാന്റെ അഭിഭാഷകന് ആവശ്യപ്പെടുകയായിരുന്നു.

Leave a Reply