Flash News

ഉത്തര കൊറിയന്‍ ജനങ്ങള്‍ കടുത്ത ദാരിദ്രത്തിലെന്ന് യു.എന്‍; ഉപരോധങ്ങളില്‍ ഇളവു വരുത്തി സഹായമെത്തിക്കാന്‍ ശ്രമം തുടങ്ങി

August 4, 2018

United-Nations-Logoന്യൂയോര്‍ക്ക്: കടുത്ത ഉപരോധം മൂലം ദാരിദ്രത്തില്‍ വലയുന്ന ഉത്തര കൊറിയന്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനായി ഉപരോധങ്ങളില്‍ ഇളവു നല്‍കാന്‍ ഐക്യരാഷ്ട്രസംഘടന (യുഎന്‍) രക്ഷാസമിതി നീക്കം. ഇതു സംബന്ധിച്ച യുഎസ് നിര്‍ദേശത്തിനു യുഎന്‍ തിങ്കളാഴ്ച അംഗീകാരം നല്‍കിയേക്കും. ഉത്തരകൊറിയയിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ഒരു കോടി ജനങ്ങള്‍ പട്ടിണിയിലാണ് എന്നാണ് യുഎന്‍ പുറത്തു വിട്ടിരിക്കുന്ന കണക്ക്. കനത്ത ഉപരോധം മൂലം വലയുന്ന രാജ്യത്തു കഴിഞ്ഞവര്‍ഷം ഭക്ഷ്യോല്‍പാദനവും ഇടിഞ്ഞു. ഉപരോധത്തിന്റെ ഭാഗമായി ബാങ്കിങ്, വ്യാപാര മേഖലകളിലെ വിലക്കുകള്‍ ജീവകാരുണ്യസഹായം എത്തിക്കുന്നതിനു തടസ്സമാണ്. ജീവകാരുണ്യസംഘടനകള്‍ യുഎന്നില്‍നിന്ന് പ്രത്യേക അനുമതി വാങ്ങിയശേഷം സഹായമെത്തിക്കാമെന്നാണു കഴിഞ്ഞമാസം യുഎസ് മുന്നോട്ടുവച്ച ശുപാര്‍ശ. ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യുഎന്‍ ഉപരോധ സമിതി തിങ്കളാഴ്ച അന്തിമ തീരുമാനമെടുത്തേക്കും.

അതേസമയം, യുഎന്‍ ഉപരോധവ്യവസ്ഥകള്‍ ലംഘിച്ച് പതിനായിരത്തിലേറെ ഉത്തരകൊറിയന്‍ പൗരന്‍മാര്‍ക്കു റഷ്യ തൊഴില്‍വീസ നല്‍കിയതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിനുശേഷമാണിത്. എന്നാല്‍ ഈ റിപ്പോര്‍ട്ടിനോട് റഷ്യയുടെ വിദേശകാര്യമന്ത്രാലയം പ്രതികരണം അറിയിച്ചിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top