Flash News
തൃശൂരും മലപ്പുറത്തും ഉരുള്‍പൊട്ടി; കൊറ്റമ്പത്തൂരില്‍ 3 പേരെ കാണാതായി; സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുന്നു   ****    ആലുവ വെള്ളത്തില്‍ മുങ്ങുന്നു; കരകവിഞ്ഞൊഴുകുന്ന പെരിയാറിന്റെ തീരത്തുള്ള ഫ്ലാറ്റുകളും വെള്ളത്തില്‍ മുങ്ങുന്നു   ****    കേരളം ഒറ്റപ്പെടുന്നു; ആശുപത്രികള്‍, റോഡുകള്‍, മാര്‍ക്കറ്റുകള്‍ എല്ലാം വെള്ളത്തിനടിയിലായി; വൈദ്യുതി ബന്ധങ്ങള്‍ വിഛേദിച്ചു; ടി.വി., ഇന്റര്‍നെറ്റ് സം‌വിധാനങ്ങള്‍ താറുമാറായി   ****    മലയാളി അസോസിയേഷന്‍ ഓഫ് റോക്‌ലാന്‍ഡ് കൗണ്ടി കേരളത്തോടൊപ്പം; ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുന്നു   ****    എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട വാജ്പേയിയുടേ നില ഗുരുതരമായി തുടരുന്നു   ****   

പാക്കിസ്താനിലെ സ്കൂള്‍ ആക്രമണം; തീവ്രവാദികള്‍ എന്തിനെയാണ് ഭയക്കുന്നതെന്ന് തെളിയിച്ചുവെന്ന് മലാല യൂസുഫ്‌സായ്

August 4, 2018

2193237_1280x720ലണ്ടന്‍: പാകിസ്താനിലെ സ്‌കൂളുകള്‍ക്കു നേരെ കഴിഞ്ഞദിവസമുണ്ടായ തീവ്രവാദി ആക്രമണത്തെക്കുറിച്ച് പ്രതികരണവുമായി മലാല യൂസഫ് സായ്. പുസ്തകം കയ്യിലെടുത്ത പെണ്‍കുട്ടികളെയാണ് തീവ്രവാദികള്‍ ഏറ്റവുമധികം ഭയക്കുന്നതെന്നാണ് മലാല പറഞ്ഞത്. ട്വിറ്ററിലൂടെയാണ് മലാല പ്രതികരണം അറിയിച്ചത്.

എന്തിനെയാണ് തങ്ങള്‍ ഏറ്റവുമധികം ഭയക്കുന്നതെന്ന് തീവ്രവാദികള്‍ തെളിയിച്ചുകഴിഞ്ഞു പുസ്തകം കയ്യിലെടുത്ത പെണ്‍കുട്ടിയെ. ഈ സ്‌കൂളുകള്‍ നമ്മള്‍ എത്രയും വേഗം പുനര്‍നമിര്‍മ്മിക്കണം. വിദ്യാര്‍ഥികള്‍ക്ക് എത്രയും വേഗം ക്ലാസ്മുറികളിലേക്ക് തിരികെയെത്താന്‍ കഴിയണം. എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുക്കണം. എന്നാണ് മലാല ട്വിറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പാകിസ്താനിലെ ചിലാസ് പ്രവിശ്യയിലെ സ്‌കൂളുകള്‍ക്കു നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. അതില്‍ ഒന്ന് പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂള്‍ ആയിരുന്നു. സ്‌കൂളുകള്‍ക്കു നേരെയുള്ള ആക്രമണത്തിന് ശേഷം ചിലയിടങ്ങളില്‍ അക്രമി പുസ്തകങ്ങളും കൂട്ടിയിട്ട് കത്തിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

സ്‌കൂളുകള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡയമര്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനത്തേക്ക് പ്രതിഷേധറാലി സംഘടിപ്പിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണെന്നും ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഡയമര്‍ പോലീസ് കമ്മീഷണര്‍ സയിദ് അബ്ദുള്‍ വഹീദ് ഷാ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top