Flash News

സര്‍ക്കാരിന് കൊടുക്കാന്‍ തയ്യാറാക്കിയ കത്ത് ദിലീപ് അനുകൂലികള്‍ പൂഴ്ത്തി; ക്ഷുഭിതനായ മോഹന്‍‌ലാല്‍ ‘അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവെക്കാനൊരുങ്ങി; ദിലീപ് തെറ്റു ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് ഭയക്കുന്നതെന്ന് മോഹന്‍‌ലാല്‍

August 4, 2018

dileep-mohanlal-830x412നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ‘അമ്മ’യില്‍ കലഹം രൂക്ഷമായതായി റിപ്പോര്‍ട്ട്. അടുത്തിടെ അമ്മയുടെ പ്രസിഡന്റായി ചുമതലയേറ്റ മോഹന്‍ലാല്‍ നല്‍കിയ കത്ത് സര്‍ക്കാരില്‍ സ്വാധീനമുള്ള പ്രമുഖ അംഗം പൂഴ്ത്തി. ക്ഷുഭിതനായ മോഹന്‍ലാല്‍ രാജിക്കൊരുങ്ങിയെങ്കിലും അംഗങ്ങള്‍ ചേര്‍ന്നു തണുപ്പിക്കുകയായിരുന്നെന്നും സൂചനയുണ്ട്. ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കില്‍ പേടിക്കുന്നത് എന്തിണാണെന്ന് അമ്മയുടെ മീറ്റിങ്ങില്‍ മോഹന്‍ലാല്‍ ചോദ്യമുയര്‍ത്തി.

അമ്മ നടിക്കൊപ്പമാണെന്നു മോഹന്‍ലാല്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും അതിനെ സാധൂകരിക്കുന്ന നിലപാടുകള്‍ ഉയര്‍ന്നിരുന്നില്ല. മാധ്യമങ്ങള്‍ മോഹന്‍ലാലിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ചതോട സംഘടനയ്ക്കുള്ളില്‍ ചേരിപ്പോരും രൂക്ഷമായി. പ്രമുഖ ചാനലിന്റെ ചര്‍ച്ചയില്‍ സിദ്ദിഖ് ദിലീപിനെ അനുകൂലിച്ചു പരസ്യമായി രംഗത്തുവന്നതും അമ്മയുടെ നിലപാടുകള്‍ക്കു വിരുദ്ധമാണെന്ന വാദമാണ് ഉയര്‍ന്നത്.

കേസില്‍ വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി മോഹന്‍ലാല്‍ നേരത്തേ കത്തുനല്‍കിയെങ്കിലും എട്ടാം പ്രതിയായ ദിലീപിനെ അനുകൂലിക്കുന്ന വിഭാഗം ഇടപെട്ട് പൂഴ്ത്തിയിരുന്നു. ഇത് മോഹന്‍ലാലിനെ ചൊടിപ്പിച്ചു. മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനുള്ള തന്റെ തീരുമാനം അട്ടിമറിക്കപ്പെട്ടതില്‍ അതൃപ്തിയും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ‘ഒരു കുറ്റവും ചെയ്തിട്ടില്ലെങ്കില്‍ ദിലീപ് പേടിക്കുന്നത് എന്തിനാണെന്നും എല്ലാ കാര്യങ്ങളിലും അട്ടിമറി നീക്കം നടത്തുന്നത് എന്തിനാണെന്നും മോഹന്‍ലാല്‍ ഒരവസരത്തില്‍ ക്ഷുഭിതനായി ചോദിച്ചു. ഇങ്ങനെയാണെങ്കില്‍ താന്‍ തുടരില്ലെന്നും രാജിവയ്ക്കുകയാണെന്നും മോഹന്‍ലാല്‍ ഭീഷണി മുഴക്കി. ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഇടപെട്ട് ഏറെനേരം പണിപ്പെട്ടാണ് മോഹന്‍ലാലിനെ അനുനയിപ്പിച്ചത്.

dileephoney-rachanaപ്രത്യക്ഷമായ നടപടികള്‍ എന്തെങ്കിലും സ്വീകരിച്ചില്ലെങ്കില്‍ സംഘടന നശിക്കുമെന്നും താനടക്കമുള്ള സിനിമാ താരങ്ങളുടെ പ്രതിച്ഛായ സമൂഹത്തില്‍ മോശമാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. പുതിയ എക്‌സിക്യുട്ടീവിലെ ചില അംഗങ്ങളും നടിക്ക് അനുകൂലമായി നിലപാടെടുത്തു. ഇതോടെയാണ് ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം നിന്നില്ലെന്ന വിമര്‍ശനത്തില്‍ നിന്ന് മുഖം രക്ഷിക്കുന്നതിന് വേണ്ടി നടിയുടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായ ഹണി റോസും രചന നാരായണന്‍ കുട്ടിയും തയാറായതെന്നും പറയുന്നു.

അമ്മ സര്‍ക്കാരിന് കൊടുക്കാന്‍ ഉദ്ദേശിച്ച കത്ത് പൂഴ്ത്തിയതിന് പിന്നില്‍ സര്‍ക്കാരില്‍ സ്വാധീനമുള്ള മുതിര്‍ന്ന ഭാരവാഹിയാണെന്നാണ് സൂചന. കത്ത് മുഖ്യമന്ത്രിയുടെ കൈവശം എത്താതിരിക്കാന്‍ ആ വ്യക്തി തന്നെ മുന്നിട്ടിറങ്ങുകയായിരുന്നു. കത്ത് പൂഴ്ത്തിയതോടെയാണ് ഹൈക്കോടതിയില്‍ നടിയുടെ ഹര്‍ജിയെ പിന്തുണയ്ക്കുക എന്ന ആശയം ഉയര്‍ന്നത്. ഇതിലൂടെ നടിക്കൊപ്പമാണ് ‘അമ്മ’ യെന്ന സന്ദേശവും നല്‍കാമെന്ന് സംഘടന കണക്കുകൂട്ടി. മോഹന്‍ലാലും ഇതിനെ പിന്തുണച്ചു. നിയമബിരുദമുള്ള മറ്റൊരു എക്‌സിക്യുട്ടീവ് അംഗമാണ് കക്ഷി ചേരാനുള്ള അപേക്ഷ തയാറാക്കിയത്. മുതിര്‍ന്ന അഭിഭാഷകരുടെ നിര്‍ദേശവും ഇതിനു പിന്നിലുണ്ടായിരുന്നു.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top