Flash News
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദ് ചെയ്തു; പാലക്കാട് നിന്ന് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു   ****    പ്രളയത്തിന് ശേഷം എല്‍ നിനോ; കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരളര്‍ച്ച   ****    സിഖ് വിരുദ്ധ കലാപം : കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന് ജീവപര്യന്തം തടവ്   ****    കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഇന്ന് പിരിച്ചുവിടും ; സാമ്പത്തിക പ്രയാസത്തിനിടയാക്കുമെന്ന് ഗതാഗതമന്ത്രി; ആശങ്ക വേണ്ടെന്ന് എംഡി ടോമിന്‍ തച്ചങ്കരി   ****    ലോകവ്യാപകമായി നിരോധിച്ച മയക്കുമരുന്നുമായി സീരിയല്‍ നട് അശ്വതി ബാബുവും ഡ്രൈവറും കൊച്ചിയില്‍ പിടിയിലായി; വന്‍ മയക്കുമരുന്നു മാഫിയയുടെ കണ്ണിയാണ് നടി എന്ന്   ****   

മലയാളി മെയില്‍ നേഴ്‌സസ് അസോസിയേഷന്‍ കുടുംബ സംഗമവും സമ്മര്‍ പിക്ക്‌നിക്കും നടത്തി

August 4, 2018

getPhotoചിക്കാഗോ: ചിക്കാഗോയിലെ മലയാളി മെയില്‍ നേഴ്‌സസ് അസോസിയേഷന്റെ പ്രഥമ കുടുംബ സംഗമവും സമ്മര്‍ പിക്ക്‌നിക്കും മൗണ്ട് പ്രോസ്‌പെക്റ്റിലെ റിവര്‍ ട്രെയ്ല്‍സ് പാര്‍ക്കില്‍ വച്ച് നടത്തപ്പെട്ടു. ചിക്കാഗോ പ്രദേശത്ത് താമസമാക്കിയിരിക്കുന്ന മെയില്‍ നേഴ്‌സുമാരുടെ കൂട്ടായ്!മയമാണ് മാമന്‍സ് എന്നറിയപ്പെടുന്ന മലയാളി മെയില്‍ നേഴ്‌സസ് അസോസിയേഷന്‍.

2017 ല്‍ ആരംഭിച്ച ഈ സംഘടനയില്‍ ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് തന്നെ നൂറിലധികം അംഗങ്ങള്‍ അംഗത്വം എടുത്ത് സഹകരിക്കുന്നുണ്ട്. മാമന്‍സിന്റെ പ്രഥമ കുടുംബ സംഗമത്തില്‍ നിരവധിപേരാണ് കുടുംബസമേതം പങ്കെടുത്തത്. സ്വാദിഷ്ടമായ ഭക്ഷണവും നിരവധി ഗെയിമുകളുമോക്കെകൊണ്ട് സമ്പന്നമായിരുന്ന സംഗമത്തിന് നേതൃത്വം നല്‍കിയത് അസോസിയേഷന്‍ പ്രസിഡണ്ട് ജിജോ വര്‍ഗ്ഗീസ്, വൈസ് പ്രസിഡണ്ട് രാജുമോന്‍ ഒഴുകയില്‍, സെക്രട്ടറി മിഥുന്‍ ജോയി, ട്രഷറര്‍ റോയി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ്.

പ്രഥമ കുടുംബ സംഗമം വിജയകരമായി സംഘടിപ്പിക്കുവാന്‍ സഹകരിച്ച എല്ലാ അംഗങ്ങള്‍ക്കും എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ പേരില്‍ പ്രസിഡണ്ട് ജിജോ വര്‍ഗ്ഗീസ് നന്ദി അറിയിച്ചു.

അനില്‍ മറ്റത്തിക്കുന്നേല്‍

getNewsImages (1) getNewsImages

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top