Flash News

വെനസ്വേലന്‍ പ്രസിഡന്റിനു നേരെ ഡ്രോണ്‍ ആക്രമണം; ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു

August 5, 2018

im-20904കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം. രാജ്യതലസ്ഥാനമായ കാരക്കസില്‍ സൈന്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു. ആക്രമണം ഉണ്ടായ ഉടന്‍ സൈനികര്‍ എല്ലാവരും പലയിടത്തേക്ക് ചിതറിയോടുകയായിരുന്നു. പ്രസംഗം അവസാനിപ്പിച്ച മഡുറോയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വലയം ചെയ്ത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളായിരുന്നു ഡ്രോണിനുള്ളിലുണ്ടായിരുന്നത്. വെനസ്വേലന്‍ സൈന്യത്തിന്റെ 81ാമത് വാര്‍ഷികാഘോഷ പരിപാടിക്കിടെയാണ് സംഭവം.

മഡുറോയെ വധിക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും പ്രതിപക്ഷമാണ് ആക്രമണത്തിന് പിന്നിലെന്നും മന്ത്രി ജോണ്‍ റോഡ്രിഗസ് ആരോപിച്ചു. തെരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ നിന്ന് പ്രതിപക്ഷം ഇനിയും കരകയറിയിട്ടില്ലെന്ന് പറഞ്ഞ റോഡ്രിഗസ് അതുമുതലാണ് പ്രതിപക്ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

05venezuela6-articleLarge-v41800 5390

 

 

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top