Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ആദ്യം കയ്പ്പ് പിന്നെ മധുരം; യുഡി‌എഫ് നടപ്പിലാക്കിയ ചാനല്‍ ഇന്ന് ഇടതുപക്ഷത്തിന് ഉപകാരപ്രദമായി, കൃതാര്‍ത്ഥതയോടെ ഉമ്മന്‍‌ചാണ്ടി   ****    കരിഗളത്തില്‍ താഴ്ത്തിയ വെള്ള മുട്ട് (കവിത): മാണി സ്‌കറിയ   ****    ജോര്‍ജ് ഫ്ലോയിഡിന്റെ മരണത്തില്‍ മുതലക്കണ്ണീരൊഴുക്കുന്ന സിപി‌എം   ****    കോവിഡ് കാലത്തും വേറിട്ടൊരു മോഷണം, ശുചീകരണത്തൊഴിലാളിയുടെ വേഷത്തിലെത്തി എടി‌എമ്മില്‍ നിന്ന് ലക്ഷങ്ങള്‍ മോഷ്ടിച്ചു   ****    സണ്ണി വൈക്ലിഫിന് ഫൊക്കാനയുടേയും സുഹൃത്തുക്കളുടെയും അശ്രുപുഷ്പങ്ങള്‍   ****   

ഓണത്തിന് ഫഹദ് വരും കലിപ്പ് ലുക്കില്‍; ‘വരത്തന്‍’ എന്ന ചിത്രത്തില്‍ നസ്രിയയുടെ ഗാനവും പ്രേക്ഷകരെ ആവേശത്തിലാക്കുമെന്ന്

August 5, 2018

fahadh-varathan-compressedഓണത്തിന് റിലീസാകുന്ന ‘വരത്തനില്‍’ ഫഹദ് ഫാസില്‍ കലിപ്പ് ലുക്കില്‍ എത്തുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതുമുതല്‍ അതിന്റെ ഓരോ അണിയറ വിശേഷങ്ങളും ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും,ഫഹദ് കലിപ്പ് ലുക്കില്‍ എത്തിയ ടീസറും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഇതാ വരുത്തനിലേതായി ഏറ്റവും അവസാനം പുറത്തു വന്ന വാര്‍ത്തയാണ് പ്രേക്ഷകരെ കൂടുതല്‍ ആവേശത്തിലാക്കിയിരിക്കുന്നത്. ഫഹദിന്റെ സ്വന്തം നസ്രിയ ആ ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നുണ്ട് എന്ന വാര്‍ത്തയാണ് സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യം ആണ് ഇക്കാര്യം പുറത്തുവിട്ടത്.

FAHDറെക്കോര്‍ഡിങ്ങ് സ്റ്റുഡിയോയിലുള്ള നസ്രിയയുടെ ചിത്രം ‘വരത്തനിലെ ഗാനത്തിന്റെ റെക്കോര്‍ഡിങ്ങ്’ എന്ന കുറിപ്പോടെയാണ് സുഷിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.എന്നാല്‍ ഗാനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഇതിനുമുന്‍പ് സലാല മൊബൈല്‍സ് എന്ന ചിത്രത്തില്‍ നസ്രിയ ഒരു ഗാനം ആലപിച്ചിരുന്നു.ഗോപി സുന്ദര്‍ സംഗീതം നിര്‍വ്വഹിച്ച ഗാനത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

അമല്‍ നീരദാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഫഹദ് എത്തുന്നത് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള,മായാനദി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ ഐശ്വര്യലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നവാഗതരായ സുഹാസ്, ഷറഫ് എന്നിവരുടേതാണ് തിരക്കഥ. വാഗമണ്‍, ദുബായ്, എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യ്തിരിക്കുന്നത്. അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.ആഗസ്ത് 27നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top