Flash News
തൃശൂരും മലപ്പുറത്തും ഉരുള്‍പൊട്ടി; കൊറ്റമ്പത്തൂരില്‍ 3 പേരെ കാണാതായി; സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുന്നു   ****    ആലുവ വെള്ളത്തില്‍ മുങ്ങുന്നു; കരകവിഞ്ഞൊഴുകുന്ന പെരിയാറിന്റെ തീരത്തുള്ള ഫ്ലാറ്റുകളും വെള്ളത്തില്‍ മുങ്ങുന്നു   ****    കേരളം ഒറ്റപ്പെടുന്നു; ആശുപത്രികള്‍, റോഡുകള്‍, മാര്‍ക്കറ്റുകള്‍ എല്ലാം വെള്ളത്തിനടിയിലായി; വൈദ്യുതി ബന്ധങ്ങള്‍ വിഛേദിച്ചു; ടി.വി., ഇന്റര്‍നെറ്റ് സം‌വിധാനങ്ങള്‍ താറുമാറായി   ****    മലയാളി അസോസിയേഷന്‍ ഓഫ് റോക്‌ലാന്‍ഡ് കൗണ്ടി കേരളത്തോടൊപ്പം; ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുന്നു   ****    എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട വാജ്പേയിയുടേ നില ഗുരുതരമായി തുടരുന്നു   ****   

തടാകത്തില്‍ ബോട്ട് സവാരിക്കിടെ മലയാളി മുങ്ങി മരിച്ചു

August 5, 2018 , പി.പി. ചെറിയാന്‍

IMG_0716

ഹ്യൂസ്റ്റണ്‍: തടാകത്തില്‍  ബോട്ട് യാത്രക്കിടയില്‍ ആഗസ്റ്റ് 3 വെള്ളിയാഴ്ച രാത്രി കാണാതായ നീറിക്കാട്‌ കറ്റുവീട്ടില്‍ ജിനു ജോസഫിന്റെ (39) മൃതദേഹം ശനിയാഴ്ച വൈകീട്ടു കണ്ടെത്തിയാതായി എ ബി സി വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്‌തു.

മലയാളികളായ മറ്റു മൂന്ന് കൂട്ടുകാര്‍ക്കൊപ്പം തടാകത്തില്‍ ബോട്ടിംഗ് നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ബോട്ടില്‍ ഉണ്ടായിരുന്ന ജിനുവിനെ ഒരു സെല്‍ഫി എടുക്കുന്നതിനിടയില്‍ കാണാതാവുകയായിരുന്നു. ശാന്തമായി കിടന്ന തടാകത്തില്‍ യാതൊരുവിധ ശബ്ദവും ഇല്ലാതെയാണ് ജിനുവിനെ കാണാതായത് എന്ന് കൂട്ടുകാര്‍ പറയുന്നു.

ഭാര്യ ഫിന്‍സി പൂഴിക്കോല്‍ മണലേല്‍ കുടുംബാംഗമാണ്. അലോവ്, അലോണ, അലോഷ് എന്നിവര്‍ മക്കള്‍. മൃതദേഹം ഹൂസ്റ്റണ്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും, സംസ്കാരം നാട്ടില്‍ നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ബന്ധുവായ ബെന്നി തോമസ് അറിയിച്ചു.

ഈ കുടുംബത്തെ സഹായിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് ‘ഗോ ഫണ്ട് മീ’ വഴി സഹായമെത്തിക്കാവുന്നതാണ്.

https://www.gofundme.com/support-family-of-jinu-joseph

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെന്നി തോമസ് 847 528 0492.

image131906262_1533491050488294_r

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top