Flash News

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിനു ഭാവുകങ്ങള്‍ നേര്‍ന്ന് വി ടി ബല്‍റാം, എം.എല്‍.എ

August 6, 2018 , ജിനേഷ് തമ്പി

VT-Balramന്യൂജേഴ്‌സി : ആഗസ്റ്റ് 24 മുതല്‍ 26 വരെ ന്യൂജേഴ്‌സിയില്‍ സംഘടിപ്പിച്ചിരിക്കുന്ന പതിനൊന്നാമത് ഡബ്ല്യു.എം.സി ബയനിയല്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിനു എല്ലാവിധ ഭാവുകങ്ങളുമായി പ്രശസ്ത എം.എല്‍.എ ശ്രീ വി ടി ബല്‍റാം.

ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനു ന്യൂജേഴ്‌സിയില്‍ ഒരു കുടകീഴില്‍ അണിനിരന്നു മലയാളി സാംസ്കാരിക പാരമ്പര്യവും , തനിമയും , ജന്മനാടിന്റെ മൂല്യങ്ങളും ഉയര്‍ത്തി പിടിച്ചു വേള്‍ഡ് മലയാളി കൌണ്‍സില്‍ ഒരുക്കിയിരിക്കുന്ന ഗ്ലോബല്‍ കോണ്‍ഫെറന്‍സ് പ്രവാസി മലയാളി സമൂഹത്തിനു വലിയ മുതല്‍ കൂട്ടാവും എന്ന് ശ്രീ വി ടി ബല്‍റാം ങഘഅ അഭിപ്രായപ്പെട്ടു.

പ്രവാസി മലയാളി കൂട്ടായ്മയുടെ ക്ഷേമത്തിനായി സംഘടിപ്പിച്ചിരിക്കുന്ന ഈ ഗ്ലോബല്‍ കോണ്‍ഫെറന്‍സിനെ വലിയ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്ന് കേരളനിയമ സഭയിലെ വേറിട്ട ശബ്ദത്തിന്റെ ഉടമയായ യുവ സാമാജികന്‍ ശ്രീ വി ടി ബല്‍റാം പ്രസ്താവിച്ചു

“അമേരിക്കയില്‍ ഒരു പൊന്നോണം” എന്ന ആശയത്തില്‍ ആസ്പദമാക്കി അമേരിക്കയിലെ ഗാര്‍ഡന്‍ സ്‌റ്റേറ്റ് ന്യൂജേഴ്‌സിയില്‍ സംഘടിപ്പിച്ചിരിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സില്‍ ലോകമെമ്പാടുമുള്ള WMC പ്രതിനിധികളും, കലാ, രാഷ്ട്രീയ, ബിസിനസ്, സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top