Flash News

ബ്രിട്ടന്‍ വെന്തുരുകുന്നു; താപനില 35ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

August 6, 2018

image (2)ബ്രിട്ടന്‍: അതികഠിനമായ ചൂടില്‍ ബ്രിട്ടന്‍ വെന്തുരുകുന്നു. സ്പെയിനില്‍ നിന്ന് ആഞ്ഞടിക്കുന്ന ചൂട് കാറ്റാണ് താപനില ഉയര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വരെ കാലാവസ്ഥ മാറ്റമില്ലാതെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ 38.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് ചൂട് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ചൂട് ശക്തമായതോടെ വീടുകളില്‍ നിന്നും മറ്റും ജനങ്ങള്‍ കൂട്ടത്തോടെ നിരത്തുകളിലേക്കിറങ്ങി. അതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. ചൂടു കാരണം പലരും ആശ്വാസത്തിനായി ബീച്ചുകളെയാണ് ആശ്രയിക്കുന്നത്. ഇവിടങ്ങളില്‍ ജനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

മഴ പെയ്യാത്തതിനാല്‍ വെള്ളത്തിന്‍റെ ഉപയോഗം കുറയ്ക്കണമെന്ന് വാട്ടര്‍ കമ്പനികള്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാല് മിനിറ്റിനുള്ളില്‍ കുളി തീര്‍ക്കണമെന്നാണ് യുണൈറ്റഡ് യൂട്ടിലിറ്റീസ് നിര്‍ദേശിച്ചിരിക്കുന്നത്. നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ ഹോസ്‌പൈപ്പ് വിലക്ക് ഏര്‍പ്പെടുത്താനും ശ്രമങ്ങളുണ്ട്. തീ പിടുത്ത ഭീഷണിയിലാണ് പല പ്രദേശങ്ങളും.

കെന്‍റിലെ ഫോക്ക്‌സ്റ്റോണ്‍ ബീച്ച്‌ തീരത്ത് വന്‍തോതില്‍ ജെല്ലിഫിഷ് അക്രമം നടക്കുന്നതിനാല്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. ചൂട് അതിശക്തമായതോടെ വേനല്‍ക്കാല രോഗങ്ങളും കൂടിയിരിക്കുക‍യാണ്. കാലാവസ്ഥയിലെ മാറ്റം താങ്ങാന്‍ കഴിയാതെ വന്നതോടെ വൃക്ക, ഹൃദ്‌രോഗികളെയാണ് മോശമായി ബാധിച്ചിരിക്കുന്നത്. പല രോഗങ്ങള്‍ ബാധിച്ച് ഇതുവരെ അറുന്നൂറിലേറെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ കണക്കുകളില്‍ നിന്നു വ്യത്യസ്തമായി മരണനിരക്ക് വര്‍ധിച്ചിട്ടുണ്ടെന്നു ഓഫിസ് ഫൊര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റ്‌ക്സ് പറയുന്നു. കനത്ത ചൂടില്‍ പുല്‍മേടുകളും കരിഞ്ഞുണങ്ങി. തുറസ്സായ പുല്‍മേടുകളിലും ഗോള്‍ഫ് ക്ലബുകളിലും പുകവലിക്കുന്നത് നിരോധിച്ചിട്ടുണ്ട്. പോര്‍ച്ചുഗല്‍, ഗ്രീസ്, സ്പെയിന്‍ എന്നിവിടങ്ങളിലും വേനല്‍ചൂട് കൂടിയിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top