Flash News
വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും സൗദി സ്വദേശിയുമായ ഖഷോഗിയെ കൊലപ്പെടുത്തിയതിന്റെ മുഴുവന്‍ വിവരങ്ങളും ഉടന്‍ പുറത്തുവിടണമെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍   ****    ആര്‍ത്തവ രക്തം ഒലിപ്പിച്ചുകൊണ്ട് നിങ്ങളാരെങ്കിലും സുഹൃത്തുക്കളുടെ വീട്ടില്‍ പോകുമോ?; പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശമില്ല; ശബരിമല വിഷയത്തില്‍ സ്മൃതി ഇറാനിയുടെ പ്രതികരണം   ****    സിബി‌ഐയിലെ അഴിമതി മറനീക്കി പുറത്തുവരുന്നു; കൈക്കൂലി വാങ്ങാന്‍ ഏജന്റുമാര്‍ ഗള്‍ഫിലും കേരളത്തിലും; സ്പെഷ്യല്‍ ഡയറക്ടര്‍ അസ്താനയെ പദവികളില്‍ നിന്ന് നീക്കി   ****    ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി നേട്ടം കൊയ്യാമെന്ന് ആരും മോഹിക്കേണ്ട; സുപ്രിം കോടതി വിധി അട്ടിമറിക്കാന്‍ കലാപമുണ്ടാക്കുന്ന സംഘ്പരിവാറിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനറിയാം; ശബരിമല ആരുടേയും കുടുംബ സ്വത്തല്ല: മുഖ്യമന്ത്രിയുടെ പത്രസമ്മേളനം   ****    KERALA CENTER TO HONOR FIVE INDIAN AMERICAN KERALITES AT ITS ANNUAL AWARDS BANQUET   ****   

മഹേഷിനേയും ഭരതിനേയും കടലമ്മ കനിഞ്ഞത് സ്വര്‍ണ്ണ മത്സ്യം നല്‍കി; ലോട്ടറിയടിച്ച സന്തോഷത്തില്‍ സഹോദരങ്ങള്‍

August 7, 2018 , .

_cdde9786-9a1a-11e8-86f4-8f26f26dd985മുംബൈ: ഇരുപതു വര്‍ഷമായി മത്സ്യബന്ധനം നടത്തി ഉപജീവനം നയിക്കുന്ന സഹോദരങ്ങളായ മഹേഷിനേയും ഭരതിനേയും ഇത്തവണ കടലമ്മ കനിഞ്ഞു നല്‍കിയത് അഞ്ചര ലക്ഷം രൂപ വിലമതിപ്പുള്ള സ്വര്‍ണ്ണമത്സ്യം..!! പാല്‍ഘര്‍ തീരത്തെ മത്സ്യബന്ധന തൊഴിലാളികളാണ് ഇരുവരും. ഇവരുടെ വലയിലാണ് അഞ്ചര ലക്ഷത്തോളം വിലമതിക്കുന്ന അത്ഭുതമത്സ്യം കുടുങ്ങിയത്.

ലക്ഷങ്ങള്‍ വില വരുന്ന സ്വര്‍ണ്ണ ഹൃദയമുള്ള മത്സ്യം എന്ന് വിളിക്കപ്പെടുന്ന ‘ഘോള്‍’ എന്ന മത്സ്യമാണ് മഹേഷ് മെഹര്‍, സഹോദരന്‍ ഭരത് എന്നിവരുടെ വലയില്‍ കുടുങ്ങിയത്. 30 കിലോയോളം ഭാരമുള്ള ഈ മത്സ്യത്തിന് ലേലത്തില്‍ അഞ്ചര ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിച്ചത്. ഔഷധ മൂല്യമുള്ള മത്സ്യമാണ് ഇതെന്നും അപൂര്‍വമായി മാത്രമേ ഇവ വലയില്‍ കുടുങ്ങാറൂള്ളുയെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

ഘോള്‍ മത്സ്യത്തിന്റെ ചര്‍മ്മത്തിലുള്ള ഉന്നതഗുണമുള്ള കൊളാജന്‍ പോഷകാഹാരം, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്നു. ഔഷധനിര്‍മാണത്തിനും ഈ മത്സ്യം ഉപയോഗിക്കുന്നു. ആഗോള തലത്തില്‍ തന്നെ ഈ മത്സ്യത്തിന് ആവശ്യക്കാരേറെയാണ്. ഈ ഇനത്തിലുള്ള മീന്‍ സിംഗപ്പൂര്‍, മലേഷ്യ, ഇന്‍ന്തോനേഷ്യ, ഹോങ്കോങ്, ജപ്പാന്‍ എന്നിവടങ്ങളിലേക്കാണ് കയറ്റുമതി ചെയ്യാറുള്ളത്.

ഇരുപത് കൊല്ലമായി മത്സ്യബന്ധനം നടത്തുന്ന മഹേഷിനും ഭരതിനും ലോട്ടറിയടിച്ച ആഹ്‌ളാദമാണ് ഇപ്പോള്‍. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും ബോട്ടിന്റേയും വലയുടേയും അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനും ഈ പണം ഉപയോഗിക്കുമെന്ന് അവര്‍ പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തിലും പസഫിക് സമുദ്രത്തിലും കാണപ്പെടുന്ന മീനാണ് ഘോള്‍.

image

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top