Flash News
വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും സൗദി സ്വദേശിയുമായ ഖഷോഗിയെ കൊലപ്പെടുത്തിയതിന്റെ മുഴുവന്‍ വിവരങ്ങളും ഉടന്‍ പുറത്തുവിടണമെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍   ****    ആര്‍ത്തവ രക്തം ഒലിപ്പിച്ചുകൊണ്ട് നിങ്ങളാരെങ്കിലും സുഹൃത്തുക്കളുടെ വീട്ടില്‍ പോകുമോ?; പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശമില്ല; ശബരിമല വിഷയത്തില്‍ സ്മൃതി ഇറാനിയുടെ പ്രതികരണം   ****    സിബി‌ഐയിലെ അഴിമതി മറനീക്കി പുറത്തുവരുന്നു; കൈക്കൂലി വാങ്ങാന്‍ ഏജന്റുമാര്‍ ഗള്‍ഫിലും കേരളത്തിലും; സ്പെഷ്യല്‍ ഡയറക്ടര്‍ അസ്താനയെ പദവികളില്‍ നിന്ന് നീക്കി   ****    ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി നേട്ടം കൊയ്യാമെന്ന് ആരും മോഹിക്കേണ്ട; സുപ്രിം കോടതി വിധി അട്ടിമറിക്കാന്‍ കലാപമുണ്ടാക്കുന്ന സംഘ്പരിവാറിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനറിയാം; ശബരിമല ആരുടേയും കുടുംബ സ്വത്തല്ല: മുഖ്യമന്ത്രിയുടെ പത്രസമ്മേളനം   ****    KERALA CENTER TO HONOR FIVE INDIAN AMERICAN KERALITES AT ITS ANNUAL AWARDS BANQUET   ****   

പൗരത്വ രജിസ്റ്റര്‍ സെന്‍സസ് കമ്മീഷണറേയും കോ‌ഓര്‍ഡിനേറ്ററേയും സുപ്രിം കോടതി ശകാരിച്ചു; ജയിലിലടയ്ക്കേണ്ടവരാണ് നിങ്ങളെന്ന് കോടതി

August 7, 2018

asamന്യൂഡല്‍ഹി: പൗരത്വ രജിസ്റ്ററില്‍ നിന്ന് 40 ലക്ഷം പേര്‍ പുറത്തായതിനെത്തുടര്‍ന്ന് അസമില്‍ നടക്കുന്ന പ്രതിഷേധങ്ങളും വിവാദങ്ങളും നിലനില്‍ക്കേ, മാധ്യമങ്ങളോട് അനാവശ്യമായി സംസാരിച്ച ഉദ്യോഗസ്ഥരെ സുപ്രീംകോടതി താക്കീത് ചെയ്തു. എന്‍ആര്‍സി കോഓര്‍ഡിനേറ്റര്‍ പ്രതീക് ഹജേല, രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറുമായ സൈലേഷ് എന്നിവരെയാണ് കോടതി താക്കീത് ചെയ്തത്. ജയിലിലടയ്‌ക്കേണ്ട കുറ്റമാണ് ഇരുവരും ചെയ്തതെന്നും പൗരത്വ രജിസ്റ്ററിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുള്ളത് കൊണ്ട് മാത്രം അത് ചെയ്യുന്നില്ലെന്നും കോടതി പറഞ്ഞു.

ഇന്ത്യന്‍ എക്‌സ് പ്രസിന് നല്കിയ അഭിമുഖത്തില്‍ എന്‍ആര്‍സി പ്രക്രിയ അങ്ങേയറ്റം അപക്വമാണെന്ന് ഹജേല അഭിപ്രായപ്പെട്ടിരുന്നു. പട്ടികയില്‍ നിന്ന് പുറത്തായ 40 ലക്ഷം പേരും നുഴഞ്ഞുകയറിയവരാണെന്ന് കരുതാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്.

നിങ്ങളുടെ ജോലി പൗരത്വ രജിസ്റ്ററിനുള്ള അന്തിമ പട്ടിക തയ്യാറാക്കുക എന്നത് മാത്രമാണ്. മാധ്യമങ്ങളോട് വിവരങ്ങള്‍ വിശദീകരിക്കല്‍ നിങ്ങളുടെ പണിയല്ല എന്നാണ് രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചത്. മാധ്യമങ്ങളോട് സംസാരിക്കണമെങ്കില്‍ കോടതിയോട് അനുവാദം വാങ്ങണമെന്നും ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top