Flash News

ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കെസ്; ഡി.ജി. വന്‍സാരയുടെയും അമീന്റേയും വിടുതല്‍ ഹര്‍ജി കോടതി തള്ളി

August 7, 2018

israthന്യൂഡല്‍ഹി: ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച ഐ.പി.എസ് ഓഫീസര്‍മാരായ ഡി.ജി.വന്‍സാര, എന്‍.കെ.അമീന്‍ എന്നിവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജി പ്രത്യേക സി.ബി.ഐ കോടതി തള്ളി. വന്‍സാരയുടെ ഹര്‍ജിയെ ഇസ്രത്തിന്റെ അമ്മ ഷാമിമ കൗസര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു.

മുന്‍ ഡി.ജി.പി ആയിരുന്ന പി.പി പാണ്ഡേയെ തെളിവില്ലെന്ന് കണ്ട് ഫെബ്രുവരിയില്‍ കോടതി വെറുതെ വിട്ടതിനെ തുടര്‍ന്നാണ് വന്‍സാരയും അമീനും വിടുതല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഏറ്റുമുട്ടല്‍ വ്യാജമല്ലായിരുന്നുവെന്നും തങ്ങള്‍ക്കെതിരായ സാക്ഷിമൊഴികളും തെളിവുകളും വിശ്വാസ്യത ഇല്ലാത്തതുമാണെന്നായിരുന്നു ഇരുവരുടേയും വാദം. ഇത് കോടതി തള്ളി.

പത്തൊന്‍പതുകാരിയായ ഇസ്രത് ജഹാന്‍, മലയാളിയായ പ്രാണേഷ് പിള്ളയെന്ന ജാവേദ് ഷെയ്ക്ക്, അംജദലി അക്ബറലി റാണ, സീഷാന്‍ ജോഹര്‍ എന്നിവരെ 2004 ജൂണ്‍ 15നാണ് ഗുജറാത്തില്‍ പൊലീസ് വെടിവച്ചു കൊന്നത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാനെത്തിയതാണ് ഇവരെന്നാണ് പൊലീസിന്റെ വാദം.

ISRAT israth-jahan


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top