Flash News

തമിഴ്‌മക്കളുടെ കലൈഞ്ജര്‍ ഓര്‍മ്മയായി; മറീന ബീച്ചില്‍ അന്ത്യവിശ്രമം

August 8, 2018

karunanidhi-newതമിഴ്‌മക്കളുടെ കലൈഞ്ജര്‍ ഓര്‍മ്മയായി. മറീന ബീച്ചില്‍ അണ്ണാ സമാധിക്ക് സമീപമാണ് കരുണാനിധിക്ക് അന്ത്യവിശ്രമം ഒരുക്കിയത്. ആയിരങ്ങളാണ് മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ പങ്കെടുത്തത്. അവസാനമായി പ്രിയപ്പെട്ട കരുണാനിധിയെ ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി പൊതുദര്‍ശനത്തിന് വച്ചിരുന്ന രാജാജി ഹാളിലേക്കും ആയിരക്കണക്കിന് പേര്‍ ഒഴുകിയെത്തിയിരുന്നു. പൊലീസിന്റെ ബാരിക്കേഡും നിയന്ത്രണങ്ങളെല്ലാം മറികടന്ന് ജനങ്ങള്‍ ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പൊലീസ് ചെറിയ തോതില്‍ ലാത്തിവീശി. തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. എല്ലാവരും സംയമനം പാലിക്കണമെന്ന് ഈ ഘട്ടത്തില്‍ സ്റ്റാലിന്‍ മൈക്കിലൂടെ ആവശ്യപ്പെട്ടു. ‘ഞാന്‍ നിങ്ങളുടെ കാല് പിടിക്കാം. ആരും തിക്കും തിരക്കും കൂട്ടരുത്. അധികാരത്തിലുള്ളവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ കരുണാനിധിക്ക് ആദരം അര്‍പ്പിക്കാനെത്തിയിരുന്നു.

indexഡിഎംകെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചതോടെയാണ് കലൈഞ്ജര്‍ കരുണാനിധിയുടെ അന്ത്യവിശ്രമം മറീനയില്‍ തന്നെയായത്. മറീനയില്‍ സംസ്‌കാരസ്ഥലം അനുവദിക്കുന്നതിനെ എതിര്‍ത്ത സര്‍ക്കാര്‍ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു. വിധിയറിഞ്ഞ് കരുണാനിധിയുടെ മകനും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ സ്റ്റാലിന്‍ വിതുമ്പിക്കരയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സര്‍ക്കാരിന്റെ നയങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ സാധിക്കില്ലെന്ന വാദവും ആക്ടിങ് ചീഫ് ജസ്റ്റിസ് തള്ളിക്കളഞ്ഞു. മുഖ്യമന്ത്രിയായിരിക്കെ മരിച്ചവര്‍ക്കാണ് മറീനാ ബീച്ചില്‍ സംസ്‌കാരത്തിന് സ്ഥലം നല്‍കുകയുള്ളു എന്നായിരുന്നു സര്‍ക്കാര്‍ വാദം.

ചൊവ്വാഴ്ച രാത്രിമുല്‍തന്നെ മറീനാ ബീച്ചിന്റെ പേരില്‍ രാഷ്ട്രീയ വിവാദം തുടങ്ങിയിരുന്നു. ബുധനാഴ്ച രാവിലെ എട്ടിന് കോടതി ചേര്‍ന്നപ്പോള്‍ മുതല്‍ വാദം തുടങ്ങി. മുന്‍ മുഖ്യമന്ത്രിയായിരുന്ന ജാനകി രാമചന്ദ്രന്റെ മൃതദേഹം മറീനാ ബീച്ചില്‍ സംസ്‌കരിക്കാന്‍ കരുണാനിധിയുടെ കാലത്ത് അനുവദിച്ചിരുന്നില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

1533707256-Narendra-Modi-Karunanidhi-ANIഅണ്ണാദുരൈ ഡിഎംകെയുടെ സ്ഥാപക നേതാവാണെന്നും തന്റെ ജീവാത്മാവും പരമാത്മാവും കരുണാനിധിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിനാല്‍ ഗിണ്ടിയിലെ ഗാന്ധി മണ്ഡപത്തില്‍ മൃതദേഹം സംസ്‌കരിക്കുന്നത് ഉചിതമല്ലെന്ന് ഡിഎംകെ അഭിഭാഷകന്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് മറീനാ ബീച്ചില്‍ അന്ത്യവിശ്രമസ്ഥലം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിരോധനം ഇല്ലെന്നും ഡിഎകെ വാദിച്ചു. അങ്ങനെയാരാള്‍ക്ക് അനുയോജ്യമായ സംസ്‌കാര സ്ഥലം അനുവദിക്കാത്തതെന്തുകൊണ്ടാണെന്നും ഡിഎംകെ കോടതിയോട് ചോദിച്ചു.

തമിഴ്‌നാട്ടില്‍ ഒരുകോടിയോളം ഡിഎംകെ പ്രവര്‍ത്തകരുണ്ട്. മറീനാ ബീച്ചില്‍ കരുണാനിധിക്ക് അന്ത്യവിശ്രമസ്ഥലം അനുവദിച്ചില്ലെങ്കില്‍ അവര്‍ ആ തീരുമാനത്തിനെതിരെ രംഗത്ത് വരുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഡിഎംകെ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നു. ദ്രാവിഡ രാഷ്ട്രീയത്തിലെ ഉന്നത നേതാവാണ് പെരിയാര്‍. അദ്ദേഹത്തെ അടക്കം ചെയ്തത് മറീനബീച്ചിലായിരുന്നോയെന്ന് സര്‍ക്കാര്‍ ചോദിച്ചു.

india-politics-people-karunanidhi_19f4ab14-9ad0-11e8-86f4-8f26f26dd985മറീനാ ബീച്ചില്‍ സ്ഥലം അനുവദക്കാത്തത് തുല്യതയ്ക്ക് എല്ലാവര്‍ക്കും അവകാശമുണ്ടെന്ന ഭരണഘടനയുടെ 14ാം അനുഛേദത്തിന്റെ ലംഘനമാണെന്നവാദം നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. ഇതെല്ലാം തള്ളിക്കളഞ്ഞാണ് കോടതി ഡിഎംകെയ്ക്ക് അനുകൂലമായി വിധിപറഞ്ഞത്.

രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 28നാണ് ഗോപാലപുരത്തെ വസതിയില്‍ നിന്നും കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇടയ്ക്ക് അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നെങ്കിലും ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നു. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനവും നിലച്ചിരുന്നു. വൈകുന്നേരം ആറരയോടെ മരണവാര്‍ത്ത പുറത്തുവിട്ടു. മരണസമയത്ത് മക്കളായ എം.കെ സ്റ്റാലിന്‍, കനിമൊഴി തുടങ്ങിയവരും പ്രധാനപ്പെട്ട ഡി.എം.കെ നേതാക്കളും കാവേരി ആശുപത്രിയില്‍ ഉണ്ടായിരുന്നു.

1533711772-Karunanidhi-funeral-BCCL

DkEjk7qU4AApHGT DkEjtm_UwAAIOtO

karunanidhi-mourners-PTI

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top