Flash News

ഞാന്‍ ജങ്ങളുടേയാണ്, അവര്‍ക്കിടയിലേക്ക് ഇറങ്ങിവരാന്‍ എനിക്ക് ആരുടേയും അനുവാദത്തിന്റെ ആവശ്യമില്ല; ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ വേദിയില്‍ മോഹന്‍‌ലാല്‍

August 9, 2018

state-film-awards-3.jpg.image_.784.410തന്നെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കിയവര്‍ക്ക് മാസ് മറുപടിയുമായി മോഹന്‍ലാല്‍. ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ വേദിയിലാണ് വിമര്‍ശകര്‍ക്ക് മോഹന്‍ലാല്‍ ചുട്ടമറുപടി നല്‍കിയത്. ജനങ്ങള്‍ക്കിടയിലേക്കു വരാന്‍ തനിക്ക് ആരുടെയും അനുവാദം ആവശ്യമില്ലെന്നും മോഹന്‍ലാല്‍. ചടങ്ങിലേക്കു വന്നത് വിശിഷ്ടാതിഥിയായല്ലെന്നും അദ്ദേഹം പറഞ്ഞു. പുരസ്‌കാര വിതരണച്ചടങ്ങില്‍ മോഹന്‍ലാലിന്റെ പങ്കാളിത്തം സംബന്ധിച്ച വിവാദങ്ങള്‍ക്കുള്ള മറുപടിയാണ് നിശാഗന്ധിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ സാക്ഷിയാക്കി മോഹന്‍ലാല്‍ പറഞ്ഞത്.

സിനിമാ പ്രവര്‍ത്തകര്‍ക്ക് പരമമായ ചടങ്ങാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കുന്ന വേദി. അവരുടെ പ്രയത്‌നത്തിനു ലഭിക്കുന്ന ആദരവാണിത്. തന്റെ സ്വന്തം സ്ഥലമാണ് തിരുവനന്തപുരം. നിരവധി ഓര്‍മ്മകള്‍ ഈ നഗരത്തിനു മാത്രം സ്വന്തമാണ്. തന്റെ മുഖത്ത് ആദ്യമായി ക്ലാപ്പടിക്കുന്നതും ചായം തേക്കുന്നതും ഇവിടെവച്ചാണ്. കഴിഞ്ഞ 40 വര്‍ഷമായി അതു തുടരുന്നു. എവിടെ വരെയാണ്, എന്നുവരെയാണ് എന്നൊന്നും തനിക്കറിയില്ല. ഒരു ആനന്ദയാത്രയിലാണ് എന്നു മാത്രമേ അറിയൂ. മറ്റു നടന്‍മാര്‍ക്ക് അവാര്‍ഡു ലഭിക്കുന്നതില്‍ അസൂയയില്ല. അതൊരു ആത്മവിമര്‍ശനമായി മാത്രമേ കാണാറുള്ളൂ. സാക്ഷാത്കാരത്തിനു വേണ്ടിയുള്ള അഭിനിവേശമാണ് അവയെല്ലാം.- അദ്ദേഹം പറഞ്ഞു.

താന്‍ വര്‍ഷങ്ങളായി ഇവിടെയുണ്ട്. നിങ്ങളെ വിട്ട് മറ്റു മേച്ചില്‍പ്പുറങ്ങള്‍ തേടി പോയിട്ടുമില്ല. പ്രിയപ്പെട്ടവര്‍ ആദരിക്കപ്പെടുന്ന ചടങ്ങില്‍ വരേണ്ടത് തന്റെ കടമയാണ്, അവകാശമാണ്. അഭിനയജീവിതത്തിന് തിരശീല വീഴുന്നതുവരെ താനിവിടെ തന്നെയുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. നിറഞ്ഞ കൈയ്യടികളോടെയാണ് ആരാധകര്‍ മോഹന്‍ലാലിന്റെ വാക്കുകള്‍ കേട്ടിരുന്നത്. മോഹന്‍ലാല്‍ പ്രസംഗിക്കുന്നതിനിടെ നടന്‍ അലന്‍സിയര്‍ മുന്നിലേക്കെത്തി എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ പിടിച്ചു മാറ്റുകയായിരുന്നു.

mohanlal-2സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിതരണം ചെയ്തു. ആവിഷ്‌കാരസ്വാതന്ത്ര്യം പരിപോഷിപ്പിക്കാന്‍ സമൂഹം ഇടപെടേണ്ടതുണ്ടെന്നും രാജ്യത്തെ അഭിനയപ്രതിഭകളുടെ മുന്‍നിരയില്‍ സ്ഥാനമുള്ളതു കൊണ്ടാണു മോഹന്‍ലാലിനെ ചടങ്ങിലേക്ക് വിശിഷ്ടാതിഥിയായി ക്ഷണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ മികച്ച നടിക്കും നടനുമുള്ള പുരസ്‌കാരങ്ങള്‍ പാര്‍വതിയും ഇന്ദ്രന്‍സും ഏറ്റുവാങ്ങി. ജെ.സി ഡാനിയേല്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്കു സമ്മാനിച്ചു. ആവിഷ്‌കാരസ്വാതന്ത്ര്യം ഏറെയുള്ള നാടാണു കേരളമെന്നു ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍, കലാകാരന്‍മാര്‍ക്ക് അവബോധവും ഉണ്ടാകണം. കല മനസുകളെ ദുഷിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാകരുത്.

സമൂഹത്തിലെ വൈരുധ്യങ്ങള്‍ കാണാതെ ധ്യാനത്തില്‍ കഴിയുന്നവര്‍ മലയാളത്തില്‍ കുറവാണെന്ന് അദ്ദേഹം പറഞ്ഞു.
മികച്ച ചിത്രമായ ഒറ്റമുറി വെളിച്ചത്തിന്റെ നിര്‍മ്മാതാവ് രാഹുല്‍ റിജി നായര്‍, സംവിധായകനായ ലിജോ ജോസ് പെല്ലിശേരി (ചിത്രം- ഇ.മ.യൗ), സ്വഭാവ നടന്‍ അലന്‍സിയര്‍, നടി പോളി വല്‍സന്‍ എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍നിന്നു സംവിധായകരായ ടി.വി. ചന്ദ്രനും ഡോ. ബിജുവും വിട്ടുനിന്നു. മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള (റിയലിസത്തിന്റെ യാഥാര്‍ഥ്യങ്ങള്‍) പുരസ്‌കാരം കന്യക എഡിറ്റര്‍ ഇന്‍ ചാര്‍ജ് എ. ചന്ദ്രശേഖരന്‍ ഏറ്റുവാങ്ങി. മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍, മാത്യൂ ടി. തോമസ്, എ.കെ. ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എം.എല്‍.എ കെ. മുരളീധരന്‍, മേയര്‍ വി.കെ പ്രശാന്ത്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, െവെസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു എന്നിവരും പങ്കെടുത്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top