Flash News

അടിമാലിയില്‍ മണ്ണിടിച്ചിലില്‍ കാണാതായ ആറംഗ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി

August 9, 2018

adimaliഅടിമാലി: ഇടുക്കി അടിമാലിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഫാത്തിമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ഉണ്ടായ മണ്ണിടിച്ചിലില്‍ ആറംഗ കുടുംബത്തെയാണ് കാണാതായത്. കാണാതായ മൂന്നു പേര്‍ക്കായി തെരച്ചില്‍ പുരോഗമിച്ചുവരികയാണ്.

കനത്ത മഴയെ തുടര്‍ന്ന് ഇവരുടെ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു.നാട്ടുകാരും പൊലീസും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.

ഹസന്‍ കോയയെയും കുടുംബത്തെയുമാണ് കാണാതായത്. ഇതേതുടര്‍ന്നു നാട്ടുകാര്‍ നടത്തിയ തെരച്ചില്‍ ഹസന്‍ കോയയെയും മുജീബിനെയും രക്ഷപ്പെടുത്തി. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top