Flash News

ഇടുക്കി അണക്കെട്ട്; ട്രയല്‍ റണ്ണിന് കെ‌എസ്‌ഇ‌ബി തയ്യാറെടുക്കുന്നു

August 9, 2018

idukki-1ചെറുതോണി: ശക്തമായ മഴ തുടര്‍ന്നതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. രാവിലെ ഒമ്പത് മണിക്ക് 2398.66 അടിയാണ് ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഇപ്പോഴത്തെ നിലയില്‍ ഉച്ചയോടെ തന്നെ ജലനിരപ്പ് 2399 അടിയിലെത്തിയേക്കാം. ഇതിനിടെ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് ട്രയല്‍ റണ്ണിന് കെഎസ്ഇബി തയ്യാറെടുക്കുന്നുണ്ട്.

റെഡ് അലേര്‍ട്ട് നല്‍കിയ ശേഷമാകും ട്രയല്‍ റണ്‍. ഇടമലയാര്‍ ഡാമിന്റെ ഷട്ടര്‍ രാവിലെ അഞ്ച് മണിക്ക് തന്നെ തുറന്നു. ഇടമലയാറിലെ ജലനിരപ്പ് താഴ്ന്നശേഷം ഇടുക്കി അണക്കെട്ട് തുറക്കുന്നതിന്റെ ട്രയല്‍ റണ്‍ നടത്തിയാല്‍ മതിയെന്നാണ് തീരുമാനം.

പെരിയാര്‍ കവിഞ്ഞൊഴുകി വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകാതിരിക്കാനാണിത്. മാത്രമല്ല, വെള്ളമൊഴുകിയെത്തുന്ന താഴെയുള്ള ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ ശേഷികൂടി വിലയിരുത്തുമ്പോള്‍ രണ്ട് അണക്കെട്ടുകളും ഒരുമിച്ച് തുറക്കേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. ട്രയല്‍ റണ്‍ എപ്പോള്‍ വേണമെന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനിക്കും.

പെരുമ്പാവൂരിലെ താഴ്ന്ന പ്രദേശങ്ങളിലുള്ള വീടുകളില്‍ വെള്ളം കയറി; നെടുമ്പാശേരി വിമാനത്താവളത്തിന് സമീപവും വെള്ളം കയറി

pഇടമലയാര്‍ അണക്കെട്ട് തുറന്നതിനെ തുടര്‍ന്ന് പെരുമ്പാവൂരിലെ താഴ്ന്ന പ്രദേശങ്ങളിലുള്ള വീടുകളില്‍ വെള്ളം കയറി. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപവും ആലുവ മണപ്പുറത്തും വെള്ളം കയറി. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു.

ഇടമലയാര്‍ ഡാമിന്റെ ഷട്ടര്‍ രാവിലെ അഞ്ച് മണിക്ക് തന്നെ തുറന്നു. ഈ വെള്ളം അഞ്ച്, ആറ് മണിക്കൂര്‍ നേരം കൊണ്ടാണ് ആലുവയിലെത്തുന്നത്. ഇടമലയാറിലെ ജലനിരപ്പ് താഴ്ന്നശേഷം ഇടുക്കി അണക്കെട്ട് തുറക്കുന്നതിന്റെ ട്രയല്‍ റണ്‍ നടത്തിയാല്‍ മതിയെന്നാണ് തീരുമാനം.

perumbavoor

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top