Flash News

മാവേലി വന്നാല്‍! (കവിത): ജോണ്‍ ഇളമത

August 9, 2018 , ജോണ്‍ ഇളമത

Maveli vannal banner-1

(കേരളം)
പണ്ടു വാണൊരു നാടല്ല മാവേലി
കൊല്ലും കൊലയും വക്കാണവും
തെല്ലും ഭയമില്ല ഗുണ്ടകള്‍ വാഴും
നിന്‍െറ സാമ്രാജ്യമിന്നനാഥമല്ലോ!

വഞ്ചനയാണു എവിടയുമങ്ങനെ
ഫോര്‍മാനിലിട്ട മത്തിയും, കൊഞ്ചും
സ്റ്റിറോയഡ് ബ്രോയിലര്‍ ചിക്കനും
തിന്നല്ലേ മാവേലി കാന്‍സര്‍ പിടിക്കും!

മാരകരോഗങ്ങള്‍ നിരവധിയങ്ങനെ
നിപ്പയും, ഡെങ്കിപ്പനിയുമൊക്കെ
വവ്വാലുതിന്നപഴം തിന്നാല്‍
മറ്റൊരു ചികിത്സയുമില്ലതന്നെ!

ഉരുള്‍പൊട്ടലാണ് മറ്റൊരു കാഴ്ച
പ്രളയത്തില്‍ നീന്തി തുടിക്കും കാഴ്ച
കക്കൂസില്ല, കുളിമുറിയില്ല
കഷ്ടം ജനങ്ങളനുഭവക്കൂമീ വ്യഥ!

ബലാത്സംഗവും തട്ടിപ്പും വെട്ടിപ്പും
രാഷ്ട്രീമൂരാച്ചി വഞ്ചനയും
കൂട്ടികൊടുപ്പും സ്ത്രീപീഢനവും
എങ്ങും നടമാടും നിന്‍െറ രാജ്യത്ത്

തുമ്പപ്പൂവില്ല, തുളസിയില്ല
തൂശനിലയിലെ ഊണു നിര്‍ത്തി
പ്ലാസ്റ്റിക്ക് ഇലകള്‍ തല്‍സ്ഥാനമേറ്റു
കമ്പിനിഭക്ഷണമില്ലോണ സദ്യ!

ഒന്നിനുമൊരു കുറവില്ലെന്ന്
പണ്ടുപാടിയ പാട്ടൊക്കെ നിര്‍ത്തി
വിശ്വസിച്ചൊന്നും കഴിക്കാനാവില്ല
എന്തിലും വിഷമയമെവിടയുമങ്ങനെ!

(അമേരിക്കയില്‍)
വന്നോളു മാവേലി ഇവിടേക്ക് വന്നോളു
ജന്മികള്‍ വാഴുന്ന നാട്ടിലേക്ക്!
തൂശനിലയില്‍ സദ്യ വിളിമ്പാം
പാല്‍പായസ്സമടപ്രഥമന്‍ വരെ!

ഓണക്കറികള്‍ നൂറുകൂട്ടം
പപ്പടം, പരിപ്പ്, സാമ്പാറ്, പച്ചടി, കിച്ചടി
പഴമിട്ട് പഞ്ചസാര ചേര്‍ത്ത് ഉരുട്ടി
സദ്യകഴിച്ചൊരേമ്പക്കം വിടാം.

കാറില്‍ കള്ളുണ്ടു മാവേലി, ഒന്നു വിടാം
ചുറ്റിലും നിന്ന് ചാറ്റി പുകവലിക്കാം
പഴയകാല കഥ ഉരുവിടാം
എത്രയോ കടമ്പകള്‍ കയറിയ കഥകള്‍!

അത്തപ്പൂ മത്സരം കാണാം, പിന്നെ
നൂറുകണക്കിന് തരുണികള്‍
ലാസ്യ ഭാവത്തിലൊപ്പം ചവിട്ടും
തിരുവാതിര കണ്ട് രസിക്കാം

തുമ്പപൂവുണ്ടിവിടെ, തുളസിയുണ്ട്
തമിഴ്‌നാട്ടില്‍ നിന്നെത്തും മുലപ്പൂവുണ്ട്
തെച്ചി, മന്ദാരം, പിച്ചകം ചൂടി ചന്ദനക്കുറിയിട്ട
സുന്ദരിമാരെ കാണാം, വന്നോളു മാവേലി!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top