Flash News

ട്രയല്‍ റണ്‍ നടത്തിയിട്ടും ജലനിരപ്പ് താഴ്ന്നില്ല; ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ രാവിലെ ആറ് മണിക്ക് തുറക്കുമെന്ന് കെ‌എസ്‌ഇബി; ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

August 9, 2018

1533822948-Kerala_floods_ANIതൊടുപുഴ: ട്രയല്‍ റണ്‍ നടത്തിയിട്ടും ജലനിരപ്പ് താഴാത്തതുകൊണ്ട് ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ രാവിലെ ആറ് മണിക്ക് തുറക്കുമെന്ന് കെ‌എസ്‌ഇബി. കൂടാതെ അണക്കെട്ടില്‍ മൂന്നാംഘട്ട റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ട്രയല്‍ റണ്‍ നടത്തിയിട്ടും ജലനിരപ്പ് കുറയാത്തതിനാലാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്. ട്രയല്‍ റണ്‍ തുടരുമെന്ന് കെഎസ്‌ഇബി അറിയിച്ചു. ഇടുക്കി ജില്ലാ ഭരണകൂടത്തെയാണ് ട്രയല്‍ റണ്‍ തുടരുമെന്ന കാര്യം കെഎസ്‌ഇബി അറിയിച്ചിരിക്കുന്നത്. നാല് മണിക്കൂര്‍ സമയത്തേയ്ക്കായിരുന്നു ഇത് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വെള്ളം ഒഴുക്കി വിട്ടിട്ടും ഇടുക്കിയിലെ ജലനിരപ്പ് താഴാത്തതിനാല്‍ ട്രയല്‍ റണ്‍ തുടരാന്‍ കെഎസ്‌ഇബി തീരുമാനിക്കുകയായിരുന്നു. നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു..

അതേസമയം, ഇടുക്കി ചെറുതോണി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ ഒന്നരമണിക്കൂറോളം 50 സെന്‍റീമീറ്റര്‍ ഉയര്‍ത്തിയിട്ടും അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 2398.98 അടിയിലെത്തിയപ്പോഴാണ് അണക്കെട്ട് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തുറന്നത്. എന്നാല്‍ ഇപ്പോഴത്തെ ജലനിരപ്പ് 2399.40 അടിയാണ്. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെളളമാണ് പുറത്തേക്ക് വരുന്നത്. നാലുമണിക്കൂര്‍ ഷട്ടര്‍ തുറന്നുവയ്ക്കും.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായിരിക്കുന്നതെന്ന് ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ . ആകെ 22 അണക്കെട്ടുകള്‍ തുറന്നുകഴിഞ്ഞു. പ്രളയമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കര, വ്യോമ, നാവിക സേനകളുടെ സഹായം തേടി. ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് യൂണിറ്റ് സംസ്ഥാനത്തുണ്ടെന്നും ആറ് യൂണിറ്റ് കൂടി ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇടമലയാർ അണക്കെട്ട് തുറന്നതോടെ പെരിയാറിൽ വെള്ളപ്പൊക്കമുണ്ടായി. സംഭരണശേഷിയായ169 മീറ്ററിന് മുകളിൽ ജലനിരപ്പ് എത്തിയതോടെ പുലർച്ചെ അഞ്ചിന് അണക്കെട്ടിലെ ഷട്ടറുകൾ തുറക്കുകയായിരുന്നു. പെരിയാർ കരകവിഞ്ഞൊഴുകിയതോടെ എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വർദ്ധിച്ചതിനാലാണ് നേരത്തെ നിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്തമായി പുലർച്ചെ അഞ്ചുമണിക്കുതന്നെ ഇടമലയാർ അണക്കെട്ട് തുറന്നത്. സെക്കൻഡിൽ 164 ഘനമീറ്റർ വെള്ളം തുറന്നുവിടാൻ ആണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിക്കും മുകളിൽ എത്തിയതിനാൽ സെക്കൻഡിൽ 600 ഘനമീറ്റർ വെള്ളം തുറന്നു വിടാൻ തീരുമാനിക്കുകയായിരുന്നു.

പെരിയാറിന്റെ തീരപ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെ തുടർന്ന് നദിയിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് ഇടമലയാർ അണക്കെട്ടിലെ ജലം ഒഴുകിയെത്തിയത്. ഇതോടെ ആലുവ മണപ്പുറം പൂർണമായും വെള്ളത്തിൽ മുങ്ങി. ആലുവയുടെ സമീപപ്രദേശങ്ങളിൽ നൂറിലേറെ വീടുകളിൽ വെള്ളം കയറി. ജില്ലയിൽ പതിനഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു നൂറിലേറെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി വെള്ളപ്പൊക്കം നേരിടാനുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം കലക്ടർ അറിയിച്ചു. അപകട സാധ്യത കണക്കിലെടുത്ത് പെരിയാറിൽ ഇറങ്ങുന്നത് ജില്ലാഭരണകൂടം നിരോധിച്ചിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top