Flash News

ദുരിതബാധിതരെ സഹായിക്കുക: ജമാഅത്തെ ഇസ്ലാമി

August 9, 2018 , മീരാന്‍ അലി, മീഡിയാ സെക്രട്ടറി

logoമലപ്പുറം: മഴക്കെടുതി മൂലം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ദുരിതം പേറുന്നവര്‍ക്കായി രംഗത്തിറങ്ങാന്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ ആഹ്വാനം ചെയ്തു. ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം, വസ്ത്രം, വൈദ്യസഹായം തുടങ്ങിയവ താമസംവിനാ ലഭ്യമാക്കണം. ദുരിതങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രസിഡണ്ട് പ്രസ്താവനയില്‍ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top