Flash News

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി; വെല്‍ഫെയര്‍ പാര്‍ട്ടി സ്വാഗതം ചെയ്തു

August 9, 2018 , റബീ ഹുസൈന്‍ തങ്ങള്‍

imageമലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സൗദി എയര്‍ലൈന്‍സ് ഉള്‍പ്പടെ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് അനുമതി നല്‍കാനുള്ള എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനത്തെ വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് സ്വാഗതം ചെയ്തു.

വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുളള സംഘടനകള്‍ നടത്തിയ ജനകീയ സമരങ്ങളുടെ വിജയമാണിതെന്നും, മുമ്പ് ഇതിനെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ ഈ വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്നത് പൊതുജനങ്ങള്‍ തിരിച്ചറിയണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. എ ഫാറൂഖ്, ശാക്കിര്‍ ചങ്ങരംകളം, മുനീബ് കാരക്കുന്നു, റംല മമ്പാട്, നസീറാ ബാനു എന്നിവര്‍ സംസാരിച്ചു .

ജില്ലാ ജനറല്‍ സെക്രട്ടറി ഗണേഷ് വഡേരി സ്വാഗതും, അഷ്റഫ് വൈലത്തൂര്‍ നന്ദിയും പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top