Flash News

മൊകേരി ഗവണ്മെന്റ് കോളേജില്‍ കോളേജ് യൂണിയന്‍ ഇലക്ഷന്‍ അട്ടിമറിക്കാന്‍ എസ്എഫ്ഐ ശ്രമം: നഈം ഗഫൂര്‍

August 9, 2018

IMG-20180808-WA0043മൊകേരി ഗവണ്മെന്റ് കോളേജില്‍ കോളേജ് യൂണിയന്‍ ഇലക്ഷന്‍ അട്ടിമറിക്കാന്‍ എസ് എഫ് എെ ശ്രമിക്കുന്നുവെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് നഈം ഗഫൂര്‍. കഴിഞ്ഞ ദിവസം യൂണിയന്‍ ഇലക്ഷനുമായി ബന്ധപ്പെട്ട് ഫ്രറ്റേണിറ്റിയുടെ പ്രതിനിധി വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കിയിരുന്നു. എന്നാല്‍ സൂക്ഷ്മ പരിശോധന വേളയില്‍ റിട്ടേണിംഗ് ഓഫീസര്‍ നോമിനേഷന്‍ അകാരണമായി തള്ളുകയാണുണ്ടായത്. വിശദീകരണം തേടിയപ്പോള്‍ പേര് ബ്ലോക്ക് ലെറ്ററില്‍ എഴുതിയെന്ന കാരണമാണ് പറഞ്ഞത്. പേര് ബ്ലോക്ക് ലെറ്ററില്‍ എഴുതിയതിന്റെ പേരില്‍ നോമിനേഷന്‍ തള്ളാന്‍ നിയമപരമായി സാധുതയില്ലെന്നിരിക്കെ, ചോദ്യം ചെയ്തപ്പോള്‍ അത് അംഗീകരിക്കാല്‍ അദ്ദേഹം കൂട്ടാക്കിയില്ല. എസ് എഫ് ഐ ഒഴികെയുള്ള മറ്റു വിദ്യാര്‍ഥി സംഘടനകളുടെയും നോമിനേഷന്‍ ഇത്തരത്തില്‍ അകാരണമായി തള്ളിയിരുന്നു.

റിട്ടേണിംഗ് ഓഫീസറെ സ്വാധീനിച്ച് തങ്ങള്‍ക്കെതിരായ നോമിനേഷനുകള്‍ തള്ളിക്കാനുള്ള, ജനാധിപത്യവിരുദ്ധ സമീപനമാണ് എസ്എഫ്ഐ നടത്തിയത്. റിട്ടേണിങ് ഓഫീസറുടെ ഈ നീക്കത്തിനെതിരെ യൂണിവേഴ്സിറ്റി ഡീനിന് പരാതിപ്പെട്ടു. അദ്ദേഹം നോമിനേഷന്റെ കോപ്പി ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നത് പ്രകാരം റിട്ടേണിംഗ് ഓഫീസറെ സമീപിച്ചപ്പോള്‍ നല്‍കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. അതേതുടര്‍ന്ന്, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി റമീസ് വേളം, കോളേജ് പ്രിന്‍സിപ്പലിന് പരാതി നല്‍കാന്‍ ചെന്നപ്പോള്‍ എസ്എഫ്ഐ അദ്ദേഹത്തെ തടയുകയും, കൂട്ടം ചേര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

തങ്ങളൊഴികെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥി സംഘടനകളുടെയും നോമിനേഷന്‍ അകാരണമായി തള്ളിക്കുക വഴി, ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനെ എസ്എഫ്ഐ ഭയക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. അതില്‍ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവന്‍ കാമ്പസുകളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ പ്രസിഡന്റ് ആഹ്വാനം ചെയ്തു. നവ ജനാധിപത്യ രാഷ്ട്രീയത്തെ കൈയ്യൂക്ക് കൊണ്ട് നേരിടാം എന്നത് എസ്എഫ്ഐയുടെ വ്യാമോഹം മത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിഹ് പെരിങ്ങൊളം
മീഡിയ സെക്രട്ടറി

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top