Flash News

ഇന്നത്തെ നക്ഷത്ര ഫലം – ആഗസ്റ്റ് 10, 2018

August 10, 2018

banner1അശ്വതി: പ്രവൃത്തിമണ്ഡലങ്ങളില്‍ നിന്നു സാമ്പത്തികലാഭം വര്‍ദ്ധിക്കും. നയതന്ത്രങ്ങളാവിഷ്ക്കരിക്കുന്നതില്‍ ലക്ഷ്യപ്രാപ്തി നേടും. പുതിയ കരാറു ജോലിയില്‍ ഒപ്പുവെക്കുവാനിടവരും.

ഭരണി: മാര്‍ര്‍ഗ്ഗ തടസ്സങ്ങള്‍ നീങ്ങും. വിദേശ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. വ്യവസ്ഥകള്‍ പാലിക്കും. ആത്മവിശ്വാസത്താല്‍ പുതിയ ദൗത്യം ഏറ്റെടുക്കും.

കാര്‍ത്തിക: കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ചാല്‍ മാനഹാനി വന്നുചേരും. നിശ്ചിത കാലയളവിനു മുമ്പ് ഉദ്യോഗത്തില്‍ നിന്നു വിരമിക്കുവാന്‍ തീരുമാനിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ള്‍ സുഹൃത്ത് മുഖാന്തരം സാധിക്കും.

രോഹിണി: പ്രബലന്മാരോടു വാക് തര്‍ക്കത്തിനു പോകരുത്. പരമാധികാരസ്ഥാനം നഷ്ടപ്പെടും. പ്രയത്നങ്ങള്‍ വിഫലമായിത്തീരും. അസുഖങ്ങള്‍ വര്‍ദ്ധിക്കും.

മകയിരം: പരദ്രവ്യാസക്തി ഉപേക്ഷിക്കണം. വികസന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. ചുമതലകള്‍ മറ്റൊരാളെ ഏല്‍പ്പിക്കരുത്.

തിരുവാതിര: അവധിയെടുത്ത് പുണ്യതീര്‍ത്ഥയാത്ര പുറപ്പെടും. മാതാപിതാക്കളെ അനുസരിക്കുന്നതില്‍ ആത്മനിര്‍വൃതിയുണ്ടാകും. ആസ്വാദ്യകരമായ അനുഭവമുണ്ടാകും.

പുണര്‍തം: സമൂഹത്തില്‍ ഉന്നതരെ പരിചയപ്പടാന്‍ അവസരമുണ്ടാകും. സംതൃപ്തിയോടുകൂടിയ പുതിയ ദൗത്യം ഏറ്റെടുക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും.

പൂയ്യം: സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വര്‍ദ്ധിക്കും. അക്ഷീണം പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധനാകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

ആയില്യം: തൊഴില്‍ മേഖലകളില്‍ അനുകൂല സാഹചര്യമുണ്ടാകും. പ്രവര്‍ത്തിപരിചയത്താല്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. വ്യവസ്ഥകള്‍ പാലിക്കും.

മകം: വിശ്വസ്ത സേവനത്തിനു പ്രശസ്തി പത്രം ലഭിക്കും. രാജകീയപദവി ലഭിക്കും. നിരപരാധിത്വം തെളിയിക്കുവാന്‍ സാധിക്കും.

പൂരം: നറുക്കെടുപ്പില്‍ വിജയിക്കും. വിദേശയാത്രാനുമതി ലഭിക്കും. വിനയത്തോടു കൂടിയ സമീപനം ഫലപ്രാപ്തിക്കു വഴിയൊരുക്കും.

ഉത്രം: ആശയവിനിമയങ്ങളില്‍ ശ്രദ്ധിക്കണം. പുതിയ ഗൃഹം വാങ്ങുവാന്‍ന്‍ തീരുമാനിക്കും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം.

അത്തം: കാര്യാസാദ്ധ്യങ്ങള്‍ക്കു കാലതാമസമുണ്ടാകും. ക്രയവിക്രയങ്ങളില്‍ സൂക്ഷിക്കണം. ക്ഷമിക്കാനും സഹിക്കാനുമുളള കഴിവ് ആര്‍ജ്ജിക്കും.

ചിത്തിര: നിയമനാനുസൃതമല്ലാത്ത പണമിടപാടുകളില്‍ നിന്നും പിന്മാറണം. അച്ചടക്കം പാലിക്കുവാന്‍ തയ്യാറാകും. ഔദ്യോഗികമായ യാത്രകള്‍ വിഫലമാകും.

ചോതി: പക്വതയോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിയുണ്ടാകും. പവിത്രമായ കാര്യങ്ങള്‍ തനതായ മൂല്യത്തോടുകൂടി ചെയ്തു തീര്‍ക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.

വിശാഖം: പ്രസന്നഭാവം പ്രയത്നഫലാനുഭവങ്ങള്‍ക്കു വഴിയൊരുക്കും. ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് അംഗീകാരം ലഭിക്കും. ശുഭഭാവനകള്‍ യാഥാര്‍ത്ഥ്യമാകും.

അനിഴം: വ്യാപാര സ്ഥാപനത്തില്‍ സുരക്ഷാനടപടികള്‍ സുശക്തമാക്കും. ഉദ്യോഗമുപേക്ഷിച്ചു ഉപരിപഠനത്തിനു ചേരും. ഊര്‍ജ്ജസ്വലതയോടുകൂടിയും നിശ്ചയദാര്‍ഢ്യത്തോടുകൂടിയും പ്രപര്‍ത്തിക്കുവാന്‍ സാധിക്കും.

തൃക്കേട്ട: അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. ഉപരിപഠനത്തിനു ചേരും. സദ്സംഭാഷണത്താല്‍ പ്രവര്‍ത്തനവിജയമുണ്ടാകും.

മൂലം: അന്തര്‍മുഖത ഉപേക്ഷിച്ചാല്‍ നല്ല ഉദ്യോഗ അവസരമുണ്ടാകും. സ്വന്തം കഴിവു കേടുകളെ മനസ്സിലാക്കാതെ അന്യരെ കുറ്റം പറയരുത്. ഏറെക്കുറെ പൂര്‍ത്തിയാക്കിയ ഗൃഹത്തില്‍ താമസിച്ചു തുടങ്ങും.

പൂരാടം: വിനയത്തോടുകൂടിയ സമീപനം സര്‍വ്വകാര്യവിജയത്തിനു വഴിയൊരുക്കും. സുഹൃത് സഹായഗുണമുണ്ടാകും. നിന്ദാശീലം ഉപേക്ഷിക്കണം.

ഉത്രാടം: ബന്ധുസഹായത്താല്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. പൂര്‍വ്വീക സ്വത്തില്‍ ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെക്കും. മധുരമായ സംസാരരീതി അഭീഷ്ടകാര്യ വിജയത്തിനു വഴിയൊരുക്കും.

തിരുവോണം: മാതാവിന് അസുഖം വര്‍ദ്ധിക്കും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും. പ്രവര്‍ത്തിയിലുള്ള ലാഘവത്വം മാതൃകാപരമാകും.

അവിട്ടം: ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിനു വിദേശത്തു പ്രവേശനം ലഭിക്കും. പുതിയ തൊഴിലവസരം വന്നുചേരും. പുത്രന്‍റെ സൗമ്യസ്വഭാവം ആശ്വാസത്തിനു വഴിയൊരുക്കും.

ചതയം: പുത്രപൗത്രാദികളോടൊപ്പം താമസിക്കുവാന്‍ അന്യദേശയാത്ര പുറപ്പെടും. നയതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ ലക്ഷ്യപ്രാപ്തി നേടും. മത്സര രംഗങ്ങളില്‍ വിജയിക്കും.

പൂരോരുട്ടാതി: മറന്നു കിടപ്പുള്ള കാര്യങ്ങള്‍ ഓര്‍മ്മ വരും. അറിവുള്ള കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നതില്‍ ആത്മനിര്‍വൃതിയുണ്ടാകും. ആത്മവിശ്വാസത്തോടുകൂടി പുതിയ ചുമതലകള്‍ ഏറ്റെടുക്കും.

ഉത്രട്ടാതി: അബദ്ധങ്ങളില്‍നിന്നും ഒഴിഞ്ഞുമാറാന്‍ ഉള്‍പ്രേരണയുണ്ടാകും. ആത്മപ്രശംസ അരുത്. വ്യാപാര വിതരണരംഗങ്ങളില്‍ മാന്ദ്യം അനുഭവപ്പെടും.

രേവതി : യാത്രാക്ലേശം വര്‍ദ്ധിക്കും. ചര്‍ച്ചകള്‍ക്കും സന്ധിസംഭാഷണത്തിനും ഫലമുണ്ടാവുകയില്ല. വാക്കു പാലിക്കുകയില്ല.

ബ്രഹ്മശ്രീ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top