Flash News

സ്വര്‍ണ്ണമാണ് എന്റെ ലക്ഷ്യം; ഇന്ത്യയുടെ കൗമാര താരം അനീഷ് ഭന്‍‌വാല

August 10, 2018

aneesh-banvalaഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം ലക്ഷ്യമിട്ട് ഇന്ത്യയില്‍ നിന്നൊരു കൗമാരക്കാരന്‍. ഇന്‍ഡോനേഷ്യയില്‍ ആഗസ്റ്റ് പതിനെട്ടിന് ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിലാണ് ഇന്ത്യയുടെ കൗമാരതാരം അനീഷ് ഭന്‍വാല സ്വര്‍ണ്ണം ലക്ഷ്യമിടുന്നത്. പതിനഞ്ചു വയസുമാത്രം പ്രായമുള്ള അനീഷ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വിസ്മയമാണ്. 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലായിരുന്നു അനീഷിന്റെ സ്വര്‍ണനേട്ടം. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇതിനകംതന്നെ അനീഷ് വരവറിയിച്ചിട്ടുണ്ട്.

ഐഎസ്എസ്എഫ് ലോക ചാപ്യന്‍ഷിപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയിലെ പ്രകടനം എടുത്തപറയേണ്ടതാണ്. ഇടത്തരം കുടുംബത്തില്‍നിന്നും ഷൂട്ടിംഗ്് ലോകത്തെത്തപ്പെട്ട അനീഷ് പഠനത്തിന്റെ ഇടവേളകളിലാണ് ഇഷ്ടയിനമായ ഷൂട്ടിംഗില്‍ പരിശീലനം നടത്തുന്നത്. ഷൂട്ടിംഗിലുള്ള മകന്റെ താല്‍പര്യമറിഞ്ഞ പിതാവ് ഒരു സെക്കന്‍ഹാന്റ് തോക്ക് വാങ്ങി നല്‍കിയതോടെയാണ് കൗമാരതാരത്തിന്റെ ജീവിതം വഴിമാറുന്നത്.

ഇതോടെ, പരിശീലന സൗകര്യത്തിനായി ഹരിയാനയില്‍ നിന്നും കുടുംബം ദില്ലിയിലേക്ക് മാറി. അനീഷിനൊപ്പം പതിനാറുകാരി മനു ഭാക്കറും ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ്. ഇരുവരും ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുകയാണെങ്കില്‍ അത് ഒളിംപിക്‌സ് മെഡലിനായുളള ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top