Flash News

കുവൈറ്റിലും സ്വദേശിവത്ക്കരണം; പൊതുമേഖലയില്‍ നിന്ന് മൂവായിരത്തോളം വിദേശികളെ പിരിച്ചുവിടാന്‍ ശ്രമം തുടങ്ങി

August 11, 2018

kuwait-towersകുവൈറ്റ് സിറ്റി: സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുമേഖലയില്‍ ജോലിചെയ്യുന്ന മൂവായിരത്തോളം വിദേശികളെ അടുത്ത സാമ്പത്തികവര്‍ഷം (2019-2020) പിരിച്ചുവിടും എന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി പൊതുമേഖലയില്‍ സ്വദേശികള്‍ക്കു നല്‍കാവുന്ന അവസരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടികയും തയാറാക്കാന്‍ സിവില്‍ സര്‍വീസ് കമ്മിഷന്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കി.

പൊതുമേഖലയില്‍ മൊത്തം തൊഴില്‍ശേഷിയുടെ നിശ്ചിത തോത് സ്വദേശികളായിരിക്കണം എന്ന നിലപാട് അനുസരിച്ചാണ് നടപടി. അതനുസരിച്ച് ഓരോ സ്ഥാപനത്തിലെയും തോതുകള്‍ കണക്കാക്കി അതിനനുസരിച്ചായിരിക്കണം ഒഴിവാക്കപ്പെടേണ്ട വിദേശികളുടെ പട്ടിക തയാറാക്കേണ്ടതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ വിദേശികളെയും ഒഴിവാക്കുക എന്നതു പ്രയാസമേറിയ കാര്യമാണ്. അതിനാല്‍ അനിവാര്യമായ തോതില്‍ മാത്രമായിരിക്കും നടപടികള്‍. എന്നാല്‍, സ്വദേശികള്‍ക്ക് അവസരം നല്‍കുന്നതിന് തടസ്സമായ നടപടികള്‍ സ്വീകരിക്കുകയുമില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി. അഞ്ചുവര്‍ഷത്തിനകം പൂര്‍ത്തിയാക്കേണ്ട പദ്ധതിയുടെ ഭാഗമായാണ് ഓരോ വര്‍ഷവും നിശ്ചിത തോതില്‍ വിദേശികളെ പൊതുമേഖലയില്‍നിന്ന് ഒഴിവാക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അതസമയം സ്വകാര്യമേഖലയില്‍ ഈ വര്‍ഷം 8000 സ്വദേശികള്‍ക്കു തൊഴിലവസരം ലഭ്യമാക്കും. പുതുതായി ബിരുദം നേടി ഇറങ്ങുന്ന 2000 പേരെയും സര്‍ക്കാര്‍ മേഖലയില്‍നിന്നു സ്വകാര്യമേഖലയില്‍ ജോലി മാറാന്‍ താല്‍പര്യമുള്ളവരെയുമാകും നിയോഗിക്കുക. 2025ന് അകം സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്കു ലഭ്യമാക്കേണ്ട തൊഴിലവസരങ്ങള്‍ സംബന്ധിച്ചു തയാറാക്കിയ പദ്ധതിയില്‍ ഉള്ളതാണ് ഈ നിര്‍ദേശം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top