Flash News

മുഖ്യമന്ത്രിയും മുരളി തുമ്മാരുകുടിയും തമ്മിലുള്ള ‘അന്തര്‍ധാര’; മുണ്ടുടുത്ത് ഹെലിക്കോപ്റ്ററില്‍ കയറരുത്

August 11, 2018

image (2)പ്രളയ ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികളും രക്ഷാപ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെയുള്ള നേതാക്കള്‍ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തപ്പോള്‍ മുണ്ടുടുത്തതിനെ വിമര്‍ശിച്ച് ഐക്യരാഷ്ട്ര സംഘടന പരിസ്ഥിതി പ്രോഗ്രാമിന്‍റെ ദുരന്ത അപകട സാധ്യതാ ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. ഹെലികോപ്റ്ററില്‍ കയറേണ്ടി വരുമ്പോള്‍ മുണ്ടു പോലെ ലൂസ് ആയ വസ്ത്രം ധരിച്ചാല്‍ ഉണ്ടാകാവുന്ന അപകടം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്‍റെ വിമര്‍ശനം. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇത്തരത്തിലുള്ള പ്രതികരണം നടത്തിയത്.

മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്‌നാഥ് ബെഹ്റ, റവന്യൂ വകുപ്പ് സെക്രട്ടറി പി.എച്ച് കുര്യന്‍ എന്നിവരാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഹെലികോപ്റ്ററിന്‍റെ സേവനം ഉപയോഗപ്പെടുത്തിയത്. ഇതില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രി ചന്ദ്രശേഖരനും മുണ്ടുടുത്താണ് ഹെലികോപ്റ്ററില്‍ കയറിയത്. മലപ്പുറം, വയനാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചത്.

കുറിപ്പിന്‍റെ പ്രസക്തഭാഗം:

(ഒരു കാര്യം കൂടി പറഞ്ഞോട്ടെ. ഹെലികോപ്റ്ററില്‍ മുണ്ടുടുത്ത് കയറുന്നത് സുരക്ഷിതമല്ല, സാരിയുടെ കാര്യവും അങ്ങനെ തന്നെ. മിക്കവാറും സമയം ഹെലിക്കോപ്റ്ററില്‍ പങ്ക ചലിപ്പിച്ച് തുടങ്ങിയിട്ടാണ് ആള് കയറുന്നത്, പങ്ക നില്‍ക്കുന്നതിന് മുന്‍പ് ആളിറങ്ങുകയും ചെയ്യും. മുണ്ട് പോലെ ലൂസ് ആയ വസ്ത്രം കാറ്റില്‍ ദേഹത്ത് നിന്ന് പറന്നു പോകും, സ്വാഭാവികമായി, റിഫ്ലക്സ്‌ ആക്ഷന്‍ വഴി അതിനെ പിടിക്കാന്‍ നമ്മള്‍ പുറകെ പോകും, പിറകിലെ പങ്കയില്‍ പെട്ട് കബാബാകും. ഒരു തൊപ്പി പോലും വെക്കാന്‍ സുരക്ഷാ സംവിധാനം ഞങ്ങളെ അനുവദിക്കാറില്ല. ഹെല്‍മെറ്റ് ഉണ്ടെങ്കില്‍ അതിന്‍റെ സ്ട്രാപ്പ് ഇട്ടേ ഹെലികോപ്ടറിന്‍റെ അടുത്ത് പോകാന്‍ പറ്റൂ. ഇത്തവണ കുഴപ്പം ഉണ്ടാകാതിരുന്നത് നല്ലത്, പക്ഷെ ഇനി ഒരു അവസരം ഉണ്ടായാല്‍ ഇക്കാര്യം മുണ്ടും സാരിയും ഷാളും ഒക്കെ ഉള്ളവര്‍ ശ്രദ്ധിക്കണം)

പോസ്റ്റിന്‍റെ പൂര്‍ണ രൂപം:

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top