Flash News

ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസില്‍ പെരുന്നാള്‍

August 12, 2018 , ജോര്‍ജ് തുമ്പയില്‍

Malayalam-daily-news-thump-ന്യൂയോര്‍ക്ക്: ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ കണ്‍വന്‍ഷനും പെരുന്നാളും. അങ്കമാലി ഭദ്രാസന അദ്ധ്യക്ഷനും, മര്‍ത്തമറിയം വനിതാ സമാജം പ്രസിഡന്റുമായ ഡോ. യൂഹാനോന്‍ മാര്‍ പോളികര്‍പ്പോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മ്മികനായി പെരുന്നാള്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ആഗസ്റ്റ് 18 ശനിയാഴ്ച വൈകുന്നേരം 6:30ന് നമസ്ക്കാരത്തെതുടര്‍ന്ന് മാര്‍ പോളികര്‍പ്പോസ് മെത്രപ്പൊലീത്ത ആത്മീയ പ്രഭാഷണം നടത്തും. 19 ഞായറാഴ്ച രാവിലെ നമസ്‌കാര ശുശ്രൂഷയെത്തുടര്‍ന്ന് 9.30 നു പോളി കര്‍പ്പോസ് മെത്രപ്പൊലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന. തുടര്‍ന്നു നേര്‍ച്ച വിളമ്പും ഉച്ചഭക്ഷണവും.

തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ വെച്ച് സപ്തതി ആഘോഷിക്കുന്ന ഇടവക വികാരി ഫാ. ജോണ്‍ തോമസ് ആലുംമൂട്ടിലിനെ ആദരിക്കും. ഇടവകയില്‍ നിന്ന് ഗ്രാജ്വേറ്റ് ചെയ്ത കുട്ടികളെയും ആദരിക്കും.

വിവരങ്ങള്‍ക്ക്: മോന്‍സി മാണി (സെക്രട്ടറി) 917-597-9912, ബിജു വറുഗീസ് (ട്രഷറര്‍) 973-452-5965.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top