Flash News

റോക്ക്‌ലാന്റ് സെന്റ് മേരീസില്‍ പെരുന്നാള്‍; പരി. കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികന്‍

August 12, 2018 , ജോര്‍ജ് തുമ്പയില്‍

Perunnal_Flyer_2018_V3_Draftസഫേണ്‍ (ന്യൂയോര്‍ക്ക്): സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് റോക്ക്‌ലാന്റില്‍ പെരുന്നാളും സഭാ അദ്ധ്യക്ഷന്‍ പരി. ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് സ്വീകരണവും.

ആഗസ്റ്റ് 19-ാം തിയ്യതി ഞായറാഴ്ച വി. കുര്‍ബാനയ്ക്കുശേഷം പെരുന്നാള്‍ കൊടിയേറ്റ് നടക്കുന്നതോടെ ഇടവക പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. 24-ാം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം നമസ്കാരത്തിനും ഗാനശുശ്രൂഷയ്ക്കും ശേഷം ഫാ. ബ്രിന്‍സ് മാത്യൂസ് പെരുന്നാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് റാസ, ആശീര്‍വാദം, ഭക്ഷണം.

25-ാം തിയ്യതി ശനിയാഴ്ച രാവിലെ 8:30-ന് പരി. കാതോലിക്കാ ബാവയ്ക്ക് സ്വീകരണം. നമസ്കാരത്തിനുശേഷം 8:45-നു പരി. കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ വി. കുര്‍ബാന. ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത സഹകാര്‍മികനായിരിക്കും. തുടര്‍ന്ന് റാസ, ആശീര്‍വാദം,, പൊതുസമ്മേളനം, സ്‌നേവിരുന്ന്.

പരി. കാതോലിക്കാ ബാവയുടെ സന്ദര്‍ശനത്തോടെ ധന്യമായിത്തീരുന്ന ശൂനോയോ പെരുന്നാള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ.ഡോ. രാജു വര്‍ഗീസും (914) 426 2529 മറ്റു ഭാരവാഹികളും അറിയിച്ചു.

വിവരങ്ങള്‍ക്ക്: സ്വപ്ന ജേക്കബ് (സെക്രട്ടറി) 845 641 1935, ലിജു പോള്‍ (ട്രഷറര്‍) 845 642 6183, സജി എം. പോത്തന്‍ (പെരുന്നാള്‍ കോഓര്‍ഡിനേറ്റര്‍) 845 642 9161, ഫിലിപ്പോസ് ഫിലിപ്പ് (പെരുന്നാള്‍ കോഓര്‍ഡിനേറ്റര്‍) 845 642 2060, ഏബ്രഹാം പോത്തന്‍ (പെരുന്നാള്‍ കോഓര്‍ഡിനേറ്റര്‍) 201 220 3861.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top