Flash News
തൃശൂരും മലപ്പുറത്തും ഉരുള്‍പൊട്ടി; കൊറ്റമ്പത്തൂരില്‍ 3 പേരെ കാണാതായി; സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുന്നു   ****    ആലുവ വെള്ളത്തില്‍ മുങ്ങുന്നു; കരകവിഞ്ഞൊഴുകുന്ന പെരിയാറിന്റെ തീരത്തുള്ള ഫ്ലാറ്റുകളും വെള്ളത്തില്‍ മുങ്ങുന്നു   ****    കേരളം ഒറ്റപ്പെടുന്നു; ആശുപത്രികള്‍, റോഡുകള്‍, മാര്‍ക്കറ്റുകള്‍ എല്ലാം വെള്ളത്തിനടിയിലായി; വൈദ്യുതി ബന്ധങ്ങള്‍ വിഛേദിച്ചു; ടി.വി., ഇന്റര്‍നെറ്റ് സം‌വിധാനങ്ങള്‍ താറുമാറായി   ****    മലയാളി അസോസിയേഷന്‍ ഓഫ് റോക്‌ലാന്‍ഡ് കൗണ്ടി കേരളത്തോടൊപ്പം; ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുന്നു   ****    എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട വാജ്പേയിയുടേ നില ഗുരുതരമായി തുടരുന്നു   ****   

സൂര്യ പര്യവേക്ഷണ വാഹനം ‘പ്രോബ്’ ഇന്ന് പുലര്‍ച്ചെ കേപ് കനാവറില്‍ നിന്ന് ചരിത്ര യാത്ര തുടങ്ങി

August 12, 2018

NASAഫ്ലോറിഡ: നാസയുടെ സൂര്യ പര്യവേക്ഷണ വാഹനമായ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഇന്ന് പുലര്‍ച്ചെ കേപ്കനാവറല്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് ചരിത്ര യാത്ര തുടങ്ങി. ഇരുപതുവര്‍ഷത്തോളം നീണ്ട ഗവേഷണത്തിനുശേഷം വികസിപ്പിച്ചെടുത്ത പാര്‍ക്കര്‍ സോളര്‍ പ്രോബ് ഏഴുവര്‍ഷമെടുത്താണു ദൗത്യം പൂര്‍ത്തിയാക്കുക.

സൂര്യനോട് 61 ലക്ഷം കിലോമീറ്ററുകള്‍ അടുത്തുനിന്നാകും പാര്‍ക്കറിന്റെ നിരീക്ഷണം, ലക്ഷക്കണക്കിന് ഡിഗ്രി സെല്‍ഷ്യസ് വരുന്ന കടുത്ത താപനില അതീജീവിച്ച് സൂര്യന്റെ കൊറോണയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പാര്‍ക്കര്‍ സൗരവാതത്തിന്റെ ഉദ്ഭവത്തെപ്പറ്റിയും വെളിച്ചം വീശുന്ന വിവരങ്ങള്‍ ഇത് നല്‍കുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്. സൂര്യന് ഏറ്റവും അടുത്തെത്തുന്ന ബഹിരാകാശദൗത്യമായിരിക്കും പാര്‍ക്കര്‍ സോളാര്‍ പ്രോബ്.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് നാസയുടെ പാര്‍ക്കര്‍ സോളര്‍ പ്രോബ് വിക്ഷേപണം ഇന്നലെ മാറ്റിവെച്ചിരുന്നു. രാവിലെ തുടങ്ങിയ കൊണ്ട് ഡൗണ്‍ വിക്ഷേപണത്തിന് ഒരു മിനിറ്റും അമ്പത്തിയഞ്ച് സെക്കന്‍ഡും ശേഷിക്കെയാണ് ദൗത്യം നീട്ടിവെക്കേണ്ടി വന്നത്. അതേസമയം, തകരാര്‍ പരിഹരിച്ച് ഞായറാഴ്ച വീണ്ടും ശ്രമം തുടരുമെന്ന് റോക്കറ്റ് നിര്‍മാതാക്കളായ യുണൈറ്റഡ് ലോഞ്ച് അലയന്‍സ് അറിയിച്ചു. ഹീലിയം പ്രഷര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമാണ് വിക്ഷേപണം തടസപ്പെട്ടത്. ജൂലൈ 31ന് ആയിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്.

എന്നാല്‍, കൂടുതല്‍ പരിശോധനകള്‍ക്കായി ദൊത്യം നീട്ടിവെക്കുകയായിരുന്നു. മനുഷ്യരാശിയുടെ ആദ്യ സൗരദൗത്യമാണ് പാര്‍ക്കര്‍ സോളര്‍ പ്രോബ്. വിക്ഷേപണത്തിന് ശേഷം സൂര്യന്റെ കൊറോണയിലായിരിക്കും പേടകം ഭ്രമണം ചെയ്യുക. ഇതോടെ സൂര്യന്റെ ഏറ്റവും അടുത്തെത്തുന്ന ആദ്യ മനുഷ്യനിര്‍മിത വസ്തുവെന്ന നേട്ടവും സോളര്‍ പ്രോബിന് സ്വന്തമാക്കാം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top