Flash News
തൃശൂരും മലപ്പുറത്തും ഉരുള്‍പൊട്ടി; കൊറ്റമ്പത്തൂരില്‍ 3 പേരെ കാണാതായി; സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുന്നു   ****    ആലുവ വെള്ളത്തില്‍ മുങ്ങുന്നു; കരകവിഞ്ഞൊഴുകുന്ന പെരിയാറിന്റെ തീരത്തുള്ള ഫ്ലാറ്റുകളും വെള്ളത്തില്‍ മുങ്ങുന്നു   ****    കേരളം ഒറ്റപ്പെടുന്നു; ആശുപത്രികള്‍, റോഡുകള്‍, മാര്‍ക്കറ്റുകള്‍ എല്ലാം വെള്ളത്തിനടിയിലായി; വൈദ്യുതി ബന്ധങ്ങള്‍ വിഛേദിച്ചു; ടി.വി., ഇന്റര്‍നെറ്റ് സം‌വിധാനങ്ങള്‍ താറുമാറായി   ****    മലയാളി അസോസിയേഷന്‍ ഓഫ് റോക്‌ലാന്‍ഡ് കൗണ്ടി കേരളത്തോടൊപ്പം; ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുന്നു   ****    എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട വാജ്പേയിയുടേ നില ഗുരുതരമായി തുടരുന്നു   ****   

ഇന്‍ഡോനേഷ്യയിലെ ഭൂകമ്പം; അത്ഭുതപ്രതിഭാസമായി ലോം‌ബോക് ദ്വീപ് 25 സെന്റിമീറ്റര്‍ ഉയര്‍ന്നു

August 12, 2018

lombok-5july2018-999161ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഭൂചലനത്തില്‍ ലോംബോക് ദ്വീപ് 25 സെന്റിമീറ്റര്‍ ഉയര്‍ന്നെന്നു ഭൗമശാസ്ത്രജ്ഞര്‍. ദ്വീപിനെ പിടിച്ചുകുലുക്കിയ ഭൂചലനത്തില്‍ 387 പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നു നാസയിലെയും കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും (കാല്‍ടെക്) ഗവേഷകര്‍ ഉപഗ്രഹചിത്രങ്ങള്‍ ഉപയോഗിച്ചു നടത്തിയ താരതമ്യപഠനമാണു കൗതുകകരമായ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

ദ്വീപിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയാണ് 25 സെന്റിമീറ്റര്‍ ഉയര്‍ന്നത്. ബാക്കിയുള്ളയിടങ്ങള്‍ 5-10 സെന്റിമീറ്റര്‍ ഉയര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 68,000 വീടുകള്‍ക്കു കേടുപറ്റി.

ഭൂമിയുടെ ബാഹ്യപടലത്തെ (ക്രസ്റ്റ്) ബ്ലോക്കുകളായി വേര്‍തിരിച്ചു നിര്‍ത്തുന്ന ഫോള്‍ട്ട് ലൈനുകളിലാണു ഭൂചലനമുണ്ടാകുന്നത്. കമ്പനത്തിന്റെ ഭാഗമായി ഇവിടെയുണ്ടാകുന്ന ആഘാതമാണു ഭൂമി ഉയര്‍ന്നതിനും കാരണമാകുന്നത്. 2016ല്‍ ന്യൂസീലന്‍ഡിലെ സൗത്ത് ഐലന്‍ഡില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിനുശേഷം തീരം രണ്ടു മീറ്റര്‍ ഉയര്‍ന്നു.

2007ല്‍ സോളമന്‍ ദ്വീപുകളില്‍ ഭൂചലനത്തില്‍ കടലിന്റെ അടിത്തറ മൂന്നു മീറ്ററോളം ഉയര്‍ന്നു പുതിയ തീരം രൂപപ്പെട്ടിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top