Flash News
തൃശൂരും മലപ്പുറത്തും ഉരുള്‍പൊട്ടി; കൊറ്റമ്പത്തൂരില്‍ 3 പേരെ കാണാതായി; സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുന്നു   ****    ആലുവ വെള്ളത്തില്‍ മുങ്ങുന്നു; കരകവിഞ്ഞൊഴുകുന്ന പെരിയാറിന്റെ തീരത്തുള്ള ഫ്ലാറ്റുകളും വെള്ളത്തില്‍ മുങ്ങുന്നു   ****    കേരളം ഒറ്റപ്പെടുന്നു; ആശുപത്രികള്‍, റോഡുകള്‍, മാര്‍ക്കറ്റുകള്‍ എല്ലാം വെള്ളത്തിനടിയിലായി; വൈദ്യുതി ബന്ധങ്ങള്‍ വിഛേദിച്ചു; ടി.വി., ഇന്റര്‍നെറ്റ് സം‌വിധാനങ്ങള്‍ താറുമാറായി   ****    മലയാളി അസോസിയേഷന്‍ ഓഫ് റോക്‌ലാന്‍ഡ് കൗണ്ടി കേരളത്തോടൊപ്പം; ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുന്നു   ****    എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട വാജ്പേയിയുടേ നില ഗുരുതരമായി തുടരുന്നു   ****   

പാക് പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ആഗസ്റ്റ് 18-ന് സത്യപ്രതിജ്ഞ ചെയ്യും; കപില്‍ ദേവ്, നവ്‌ജ്യോത് സിംഗ് സിദ്ദു, സുനില്‍ ഗവാസ്കര്‍ എന്നിവര്‍ക്ക് പ്രത്യേക ക്ഷണം

August 12, 2018

imranന്യൂഡല്‍ഹി : പാകിസ്താന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, നവ്‌ജ്യോത് സിംഗ് സിദ്ദു, സുനില്‍ ഗവാസ്കര്‍ എന്നിവര്‍ക്ക് പ്രത്യേക ക്ഷണം. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. ഇമ്രാന്‍ ഖാനുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നെന്നും ചില മത്സരങ്ങള്‍ക്ക് കമന്റേറ്ററായി പങ്കെടുക്കേണ്ടതിനാല്‍ സത്യപ്രതിജ്ഞയ്ക്ക് എത്താന്‍ കഴിയില്ലെന്ന വിവരം അറിയിച്ചെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി. ആഗസ്റ്റ് 18ന് നടക്കുന്ന ചടങ്ങിലേക്ക് ഗവാസ്‌കറിന് പുറമേ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, നവജ്യോത് സിംഗ് സിദ്ദു എന്നിവര്‍ക്കും ക്ഷണം ലഭിച്ചിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങിലേക്കു വിദേശനേതാക്കളെയും താരങ്ങളെയും ക്ഷണിക്കേണ്ടതില്ലെന്ന് ഇമ്രാന്‍ ഖാന്‍ നേരത്തെ വ്യക്താമാക്കിയരുന്നു. പതിനൊന്നിനു നടക്കുന്ന ചടങ്ങ് ലളിതമായിരിക്കണമെന്നും ഇമ്രാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. കഴിഞ്ഞ മാസം 25നു നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇമ്രാന്റെ പാക്കിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫ് (പിടിഐ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. സ്വതന്ത്രരുടെയും ചെറുപാര്‍ട്ടികളുടെയും പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനാണു പാര്‍ട്ടിയുടെ ശ്രമം.

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള വിദേശനേതാക്കളെയും ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ പിടിഐ പരിപാടിയിട്ടിരുന്നു. എന്നാല്‍, ധൂര്‍ത്ത് ഒഴിവാക്കാന്‍ ലളിതമായ ചടങ്ങു മതിയെന്ന് ഇമ്രാന്‍ തീരുമാനിക്കുകയായിരുന്നു. പാക്ക് പ്രസിഡന്റ് മൈമൂണ്‍ ഹുസൈന്റെ വസതിയില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ഇമ്രാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നു പിടിഐ വക്താവ് ഫവാദ് ചൗധിരി അറിയിച്ചു. പാര്‍ട്ടി നേതാക്കളും ഇമ്രാന്റെ അടുത്ത സുഹൃത്തുക്കളും പങ്കെടുക്കും.

അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിനു ക്ഷണം ലഭിച്ചെന്നും പങ്കെടുക്കുമെന്നും പഞ്ചാബിലെ മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗവുമായ നവജോത് സിങ് സിദ്ദു അറിയിച്ചിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top