Flash News
തൃശൂരും മലപ്പുറത്തും ഉരുള്‍പൊട്ടി; കൊറ്റമ്പത്തൂരില്‍ 3 പേരെ കാണാതായി; സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുന്നു   ****    ആലുവ വെള്ളത്തില്‍ മുങ്ങുന്നു; കരകവിഞ്ഞൊഴുകുന്ന പെരിയാറിന്റെ തീരത്തുള്ള ഫ്ലാറ്റുകളും വെള്ളത്തില്‍ മുങ്ങുന്നു   ****    കേരളം ഒറ്റപ്പെടുന്നു; ആശുപത്രികള്‍, റോഡുകള്‍, മാര്‍ക്കറ്റുകള്‍ എല്ലാം വെള്ളത്തിനടിയിലായി; വൈദ്യുതി ബന്ധങ്ങള്‍ വിഛേദിച്ചു; ടി.വി., ഇന്റര്‍നെറ്റ് സം‌വിധാനങ്ങള്‍ താറുമാറായി   ****    മലയാളി അസോസിയേഷന്‍ ഓഫ് റോക്‌ലാന്‍ഡ് കൗണ്ടി കേരളത്തോടൊപ്പം; ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുന്നു   ****    എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട വാജ്പേയിയുടേ നില ഗുരുതരമായി തുടരുന്നു   ****   

ഹൃദയസ്പര്‍ശം കാര്‍ഡിയാക് സെമിനാര്‍ മൂന്നാം ഘട്ടം മുഹറഖില്‍ നടന്നു

August 12, 2018 , .

cardiac-seminar-bahrain-2ബഹ്‌റൈന്‍ കാര്‍ഡിയാക് കെയര്‍ ഗ്രൂപ്പ്, ബഹ്‌റൈന്‍ നവകേരള മുഹറഖ്-ഹൂറ മേഖലാ കമ്മറ്റിയുടെ സഹകരണത്തോടെ ആഗസ്റ്റ് 10ന് “ഹൃദയസ്പര്‍ശം 2018” കാര്‍ഡിയാക് സെമിനാര്‍ മുഹറഖ് മാധ്യമം പത്രം ഓഫീസിനടുത്തുള്ള അല്‍ മാസ് റെസ്റ്റോറന്റ് ഹാളില്‍ വച്ച് സംഘടിപ്പിച്ചു.

നവകേരള പ്രതിനിധി എസ്.വി. ബഷീര്‍ നിയന്ത്രിച്ച സെമിനാര്‍ ഇന്ത്യന്‍ സ്കൂള്‍ കമ്മിറ്റിയംഗം ശ്രീമതി പ്രേമലത ഉത്ഘാടനം ചെയ്തു. കാര്‍ഡിയാക് കെയര്‍ ഗ്രൂപ്പ് ഭാരവാഹികളായ സുധീര്‍ തിരുനിലത്ത്, ബിജു മലയില്‍, എഫ്.എം. ഫൈസല്‍, ജഗത് കൃഷ്ണകുമാര്‍, രാജീവന്‍, മണിക്കുട്ടന്‍, ശ്രീജ എന്നിവര്‍ നേതൃത്വം നല്‍കി.

ബഹ്‌റൈനിലെ പ്രവാസികള്‍ക്കിടയില്‍ ഈ കഴിഞ്ഞ 2-3 മാസത്തിനുള്ളില്‍ തന്നെ നിരവധി പേരാണ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്. വര്‍ദ്ധിച്ചുവരുന്ന ഈ ദുരന്തത്തെ പ്രതിരോധിക്കുന്നതിനുള്ള ബോധവല്‍കരണങ്ങള്‍ക്കും പ്രഥമ ശുശ്രൂഷാ പരിശീലനങ്ങള്‍ക്കും ബഹ്‌റൈനിലെ പ്രശസ്ത ഡോക്ടര്‍മാരായ ഡോ. ബാബു രാമചന്ദ്രന്‍ (അമേരിക്കന്‍ മിഷന്‍), കാര്‍ഡിയാക് സ്പെഷ്യലിസ്റ്റ് ഡോ. പ്രവീണ്‍ (റോയല്‍ ഹോസ്പിറ്റല്‍) എന്നിവര്‍ നേതൃത്വം നല്‍കി.

cardiac-seminar-bahrain-1 cardiac-seminar-bahrain-3 cardiac-seminar-bahrain-4 cardiac-seminar-bahrain-5 cardiac-seminar-bahrain-6

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top