Flash News

ദുരന്തബാധിതര്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

August 12, 2018 , സാലിം ജീറോഡ്

flood

പുല്ലൂരാംപാറ തുരുത്ത് കോളനിയില്‍ ദുരിതബാധിത പ്രദേശം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി സന്ദര്‍ശിക്കുന്നു

തിരുവമ്പാടി: ജില്ലയിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ദുരിതമനുഭവിക്കുന്ന പുല്ലൂരാംപാറ പ്രദേശവാസികള്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് അസ്‌ലം ചെറുവാടി അധികൃതരോടാവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രതിനിധി സംഘത്തോടൊപ്പം പ്രദേശം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

വീടുകളിലേക്ക് ഇരച്ചു കയറിയ മലവെള്ളത്തില്‍ സര്‍വ്വതും നഷ്ട്ടപ്പെട്ട് ദുരിതമനുഭവിക്കുകയാണ് ഈ പ്രദേശത്തുകാര്‍. ഇവിടുത്തെ റോഡും വൈദ്യുതി ബന്ധവും കൃഷിയുമെല്ലാം തകരാറിലായിട്ടുണ്ട്. സര്‍ക്കാര്‍ സഹായങ്ങള്‍ പ്രഖ്യാപനത്തിലൊതുങ്ങാതെ ജനങ്ങളിലേക്കെത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.

വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സാലിഹ് കൊടപ്പന, ജില്ലാ കമ്മറ്റിയംഗം അന്‍വര്‍ സാദത്ത് കുന്ദമംഗലം, ലിയാഖത്തലി മുറമ്പാത്തി, മുഹമ്മദ് കുന്നുമ്മല്‍, നൗഫല്‍ തിരുവമ്പാടി, സലീന ടീച്ചര്‍, തുടങ്ങിയവര്‍ പ്രതിനിധി സംഘത്തോടൊപ്പമുണ്ടായിരുന്നു.

flood1

തിരുവമ്പാടി പുല്ലൂരാംപാറ തുരുത്ത് പ്രദേശത്ത് വെള്ളപ്പൊക്ക ദുരന്തബാധിത പ്രദേശം വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മറ്റിയുടെ വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നു

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top