Flash News
തൃശൂരും മലപ്പുറത്തും ഉരുള്‍പൊട്ടി; കൊറ്റമ്പത്തൂരില്‍ 3 പേരെ കാണാതായി; സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുന്നു   ****    ആലുവ വെള്ളത്തില്‍ മുങ്ങുന്നു; കരകവിഞ്ഞൊഴുകുന്ന പെരിയാറിന്റെ തീരത്തുള്ള ഫ്ലാറ്റുകളും വെള്ളത്തില്‍ മുങ്ങുന്നു   ****    കേരളം ഒറ്റപ്പെടുന്നു; ആശുപത്രികള്‍, റോഡുകള്‍, മാര്‍ക്കറ്റുകള്‍ എല്ലാം വെള്ളത്തിനടിയിലായി; വൈദ്യുതി ബന്ധങ്ങള്‍ വിഛേദിച്ചു; ടി.വി., ഇന്റര്‍നെറ്റ് സം‌വിധാനങ്ങള്‍ താറുമാറായി   ****    മലയാളി അസോസിയേഷന്‍ ഓഫ് റോക്‌ലാന്‍ഡ് കൗണ്ടി കേരളത്തോടൊപ്പം; ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുന്നു   ****    എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട വാജ്പേയിയുടേ നില ഗുരുതരമായി തുടരുന്നു   ****   

ദുരിതാശ്വാസ സേവനകേന്ദ്രം ഉദ്ഘാടനം ചെയ്തു

August 12, 2018 , സാലിം ജീറോഡ്

Flood_solidarityകണ്ണപ്പൻ കുണ്ട്, വയനാട് മേഖലകളിലെ ഉരുൾപൊട്ടൽ, പ്രളയം ദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണം, വസ്ത്രം, മറ്റു അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനുള്ള സോളിഡാരിറ്റി കോഴിക്കോട് ജില്ലാ സേവന കേന്ദ്രം പുതുപ്പാടിയിൽ ഉദ്ഘാടനം ചെയ്തു. പ്രാദേശികമായി ശേഖരിച്ച വസ്ത്ര കിറ്റുകൾ കൈതപ്പൊയിൽ യൂനിറ്റ് പ്രസിഡന്റ് ജംഷീറിൽ നിന്ന് സോളിഡാരിറ്റി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.സി അൻവർ സ്വീകരിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.

എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് നുജൈം, സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് സിറാജുദ്ദീൻ ഇബ്നു ഹംസ, സെക്രട്ടറിമാരായ ശമീർബാബു കൊടുവള്ളി റഊഫ് കാരമൂല, ജമാഅത്തെ ഇസ്ലാമി താമരശേരി ഏരിയാ സമിതിയംഗം പി.കെ ഇബ്റാഹീം എന്നിവർ പങ്കെടുത്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top