Flash News

വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ വൈദികരില്‍ ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസും നാലാം പ്രതി ഫാ. ജെയ്സ് കെ ജോര്‍ജും ക്രൈം ബ്രാഞ്ചിനു മുന്നില്‍ കീഴടങ്ങി

August 13, 2018

VAIDIKARകുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ വൈദികരില്‍ ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസും നാലാം പ്രതി ഫാ. ജെയ്സ് കെ ജോര്‍ജും ക്രൈം ബ്രാഞ്ചിനു മുന്നില്‍ കീഴടങ്ങി. കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി ഇരുവരോടും 13ന് മുമ്പ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു.

രണ്ടും മൂന്നും പ്രതികളായ ഫാ. ജോബ് മാത്യു, ഫാ. ജോണ്‍സണ്‍ മാത്യു എന്നിവര്‍ നേരത്തെ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയിരുന്നു. സംഭവത്തില്‍ വി.എസ്. അച്യുതാനന്ദന്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

പരാതിക്കാരിയെ പതിനാറാം വയസ്സുമുതൽ മാനഭംഗം ചെയ്തുവെന്നാണ് ഒന്നാംപ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കൗൺസിലിങ് വിവരങ്ങൾ ദുരുപയോഗം ചെയ്തു മാനഭംഗപ്പെടുത്തി എന്നാണു നാലാം പ്രതിക്കെതിരായ കുറ്റം. കേസിൽ നേരത്തേ അറസ്റ്റിലായ രണ്ടാംപ്രതി ഫാ. ജോബ് മാത്യു, മൂന്നാംപ്രതി ഫാ. ജോൺസൺ വി.മാത്യു എന്നിവർക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top