Flash News
തൃശൂരും മലപ്പുറത്തും ഉരുള്‍പൊട്ടി; കൊറ്റമ്പത്തൂരില്‍ 3 പേരെ കാണാതായി; സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുന്നു   ****    ആലുവ വെള്ളത്തില്‍ മുങ്ങുന്നു; കരകവിഞ്ഞൊഴുകുന്ന പെരിയാറിന്റെ തീരത്തുള്ള ഫ്ലാറ്റുകളും വെള്ളത്തില്‍ മുങ്ങുന്നു   ****    കേരളം ഒറ്റപ്പെടുന്നു; ആശുപത്രികള്‍, റോഡുകള്‍, മാര്‍ക്കറ്റുകള്‍ എല്ലാം വെള്ളത്തിനടിയിലായി; വൈദ്യുതി ബന്ധങ്ങള്‍ വിഛേദിച്ചു; ടി.വി., ഇന്റര്‍നെറ്റ് സം‌വിധാനങ്ങള്‍ താറുമാറായി   ****    മലയാളി അസോസിയേഷന്‍ ഓഫ് റോക്‌ലാന്‍ഡ് കൗണ്ടി കേരളത്തോടൊപ്പം; ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുന്നു   ****    എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട വാജ്പേയിയുടേ നില ഗുരുതരമായി തുടരുന്നു   ****   

2018 മാര്‍ത്തോമാ സൗത്ത് യൂത്ത് വെസ്റ്റ് ഫെല്ലോഷിപ് സ്‌പോര്‍ട്‌സ് ടുര്‍ണമെന്റ് ചരിത്രമാക്കി മാറ്റി

August 13, 2018 , എബി മക്കപ്പുഴ

getNewsImagesഹ്യൂസ്റ്റണ്‍: ആഗസ്റ്റ് 10, 11 (വെള്ളി,ശനി) തീയതികളില്‍ ഹ്യൂസ്റ്റണ്‍ എം.ഐ. ത്രീ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട മാര്‍ത്തോമാ സൗത്ത് വെസ്റ്റ് യൂത്ത് ഫെല്ലോഷിപ് സ്‌പോര്‍ട്‌സ് ടുര്‍ണമെന്റ് ആയിരത്തിലധികം കാണികളെ കൊണ്ട് നിറയപ്പെട്ടതു അമേരിക്കയില്‍ ഒരു ചരിത്രമായി മാറി.

ഡാളസ്, ഒക്ലഹോമ, ഹ്യൂസ്റ്റണ്‍ ഉള്‍പ്പെട്ട അമേരിക്കന്‍ സൗത്ത് വെസ്റ്റ് മാര്‍ത്തോമാ യൂത്ത് ഫെല്ലോഷിപ് റീജിയണല്‍ ഭാരവാഹികള്‍ ആഥിഥേയത്വം നല്‍കി നടത്തപ്പെട്ട ഈ വര്‍ഷത്തെ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് മറ്റു സഭാവിഭാഗങ്ങള്‍ക്കു മാതൃകയായി എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല.

ഡാളസ് ഒക്ലഹോമ, ഹ്യൂസ്റ്റണ്‍ പള്ളികളിലെയും അച്ചന്മാരും, ഭാരവാഹികളും, മിക്ക പള്ളികളിയെയും നല്ലൊരു ശതമാനം ഇടവക ജനങ്ങളും ഈ ടുര്‍ണമെന്റ് കാണികള്‍ ആയിരുന്നു.

അമേരിക്കയിലെ ആദ്യ സിറ്റി മേയര്‍ സജി പി ജോര്‍ജ്, ഡാലസില്‍ ശ്രേദ്ധേയനായി മാറിക്കൊണ്ടിരിക്കുന്ന ഫിലിപ്പ് ശാമുവേല്‍ എന്നിവരുടെ നിറസാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു.

ഹ്യൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ പള്ളിയിലെ ചില വ്യക്തികള്‍ ഓഡിറ്റോറിയത്തില്‍ എത്തിയ കാണികകള്‍ക്കു ലഞ്ച്, ഡിന്നര്‍ വിരുന്നു ഭാവിയില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന യൂത്ത് സംരംഭങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന ഒന്നായിരുന്നു വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട പ്രാരംഭ പ്രാത്ഥനയോടു കൂടി സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് തുടക്കമിട്ടു.

വളരെ ആവേശത്തോടു കൂടി സൗത്ത് വെസ്റ്റ് റീജിയണ്‍ മാര്‍ത്തോമാ സഭയിലെ യൂത്തു സുഹൃത്തുക്കള്‍ കാട്ടിയ മത്സരം ഭാവി തലമുറക്കു ഏറ്റം പ്രചോദനം നല്‍കുന്ന ഒന്നായിരുന്നു.

ക്രോസ്സ് വേ, ലൂണാ, ട്രിനിറ്റി, ഇമ്മാനുവേല്‍ തുടങ്ങിയ ഇടവകളിലെ മുപ്പത്തിയഞ്ച് വയസ്സില്‍ കൂടിയ സഭാംഗങ്ങള്‍ക്കു മത്സരം ഒരുക്കിയത് ഒരു പ്രത്യേകത ആയിരുന്നു.

വളരെ അച്ചടക്കത്തോട് കൂടി നടത്തപ്പെട്ട ഈ വര്‍ഷത്തെ യൂത്തിന്റെ ടുര്‍ണമെന്റ് ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം ട്രിനിറ്റി മാത്തോമാ പള്ളിയില്‍ നടത്തപ്പെട്ട ട്രോഫി വിതരണ ചടങ്ങുകളോടു കൂടി സമാപിച്ചു.

swyf2 swyf3 swyf4 swyf5

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top