Flash News

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ പ്രധാന തിരുനാളിന് കൊടിയേറി

August 13, 2018 , ജോയിച്ചന്‍ പുതുക്കുളം

mortongroove_Pic2ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 12 മുതല്‍ 19 വരെ നടത്തപ്പെടുന്ന മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളിന് കൊടിയേറി. പ്രാരംഭ ദിനമായ ഓഗസ്റ്റ് 12ന് ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ കുര്‍ബാനയിലും തിരുനാള്‍ ആഘോഷങ്ങളുടെ തുടക്കമായ പതാക ഉയര്‍ത്തല്‍ കര്‍മ്മങ്ങളിലും ഇടവക വികാരി റെവ.ഫാദര്‍ തോമസ് മുളവനാല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

സഹകാര്‍മികനായിരുന്ന അസി.വികാരി ഫാദര്‍ ബിന്‍സ് ചേത്തലില്‍ വചനസന്ദേശം നടത്തി.വേദനകളെ വേദമാക്കി മാറ്റിയും നിറഞ്ഞ കണ്ണുകളെ തുളുമ്പാതെ സൂക്ഷിച്ചവളുമായിരുന്ന പരിശുദ്ധ അമ്മ, തന്‍റെ സ്വപ്നങ്ങളും പ്രാര്‍ത്ഥനകളും ജീവിതത്തില്‍ നിഷേധിച്ചപ്പോള്‍ ഒരു നിഷേധിയായി മാറാതെ എപ്പോഴും ദൈവഹിതത്തിനു കീഴടങ്ങിയവളുമാണ് പരി.അമ്മയെന്നും ബഹു. ബിന്‍സ് അച്ഛന്‍ തന്‍റെ വചനസന്ദേശത്തില്‍ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.

തന്റെ ജനനം മുതല്‍ മരണം വരെ കൂടെ കൊണ്ടുനടന്ന യേശുനാഥനെ പോലെ പരി. അമ്മയെ കൂടെ ചേര്‍ത്തു പിടിക്കുന്നതിന്റെ സൗഭാഗ്യം നാം അനുഭവിച്ചറിയണമെന്നും അദ്ദേഹം തന്‍റെ വചനസന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.ആദ്യമായിട്ടാണ് ഇടവകയിലെ പ്രധാന തിരുനാള്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത് നടത്തുന്നത്. ആഘോഷങ്ങളില്‍ മാത്രം ഒതുങ്ങാതെ വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള ഒരുക്കങ്ങളുമായി ട്ടാണ് അവര്‍ ഈ വര്‍ഷത്തെ തിരുനാള്‍ നടത്തിപ്പിനായി തയ്യാറെടുക്കുന്നത്. തിരുനാളിനായി സമാഹരിച്ച തുകയില്‍ നിന്നും ചിലവുകള്‍ കുറച്ച് കൂടുതല്‍ പണം കേരളത്തിലെ വിവിധ കാരുണ്യ പ്രവര്‍ത്തന കേന്ദ്രങ്ങള്‍ക്ക് നല്‍കുക എന്നതാണ് ലക്ഷ്യം.

യുവജനങ്ങളുടെ നേതൃത്വത്തില്‍ മുതിര്‍ന്നവരെയും ഉള്‍പ്പെടുത്തി ഈ വര്‍ഷത്തെ തിരുനാളിനോടനുബന്ധിച്ചുള്ള കള്‍ച്ചറല്‍ പ്രോഗ്രം ശനിയാഴ്ച വൈകിട്ട് ഏഴുമണിക്ക് നടക്കും. ആഘോഷമായ തിരുനാള്‍ റാസകുര്‍ബാന ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങളില്‍ നടത്തുന്ന ആരാധന കര്‍മ്മങ്ങളുടെ തീയതിയും, സമയംവിവരങ്ങളും വിവരിച്ചുകൊണ്ടുള്ള വാര്‍ത്താപത്രിക ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

mortongroove_Pic2a mortongroove_Pic3 mortongroove_Pic4 mortongroove_Pic5mortongroove_Pic1

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top