Flash News

ഹവായ് കിംഗ്സ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. സെല്‍വിന്‍ കുമാര്‍ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂള്‍ സന്ദര്‍ശിച്ചു

August 13, 2018 , .

 

IMG-20180813-WA0034

ഹവായ് കിംഗ്സ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. സെല്‍വിന്‍ കുമാറിന് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളില്‍ സ്വീകരണം നല്‍കിയപ്പോള്‍

വടക്കാങ്ങര : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കേരളത്തിലെത്തിയ ഹവായ് കിംഗ്സ് യൂണിവേഴ്സിറ്റി പ്രസിഡന്റും അമേരിക്കന്‍ സമാധാന കൗണ്‍സില്‍ അധ്യക്ഷനുമായ ഡോ. സെല്‍വിന്‍ കുമാര്‍ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂള്‍ സന്ദര്‍ശിച്ചു.

നുസ്റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ കെ അനസ്, ട്രസ്റ്റി ഡോ. അമാനുള്ള വടക്കാങ്ങര, പ്രിന്‍സിപ്പല്‍ സിന്ധ്യ ഐസക്, ഇംഗ്ലീഷ് കമ്യൂണിക്കേഷന്‍ ഫെസിലിറ്റേറ്റര്‍ അബ്ദുല്ല കാസര്‍ഗോഡ്, സ്റ്റാഫ് സെക്രട്ടറി രജീഷ് മാസ്റ്റര്‍ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.

തന്റെ 24-ാം വയസ്സില്‍ ഒരു കോളേജ് പ്രൊഫസറായി വിദ്യാഭ്യാസ സേവനം ആരംഭിച്ച സെല്‍വിന്‍, കുട്ടികളോട് തന്റെ ഹൃദ്യമായ കുട്ടിക്കാല അനുഭവങ്ങള്‍ പങ്കുവെച്ചു. അമേരിക്കന്‍ വിദ്യാഭ്യസ രീതിയും ഇന്ത്യന്‍ വിദ്യാഭ്യസ രീതിയും താരതമ്യം ചെയ്തു സംസാരിച്ച അദ്ദേഹം ഇന്ത്യയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും സമൂഹത്തില്‍ നിന്നും കൂടുതല്‍ ശ്രദ്ധയും പരിരക്ഷയും കിട്ടുന്നവരാണെന്നു അഭിപ്രായപ്പെട്ടു. ഈ അനുകൂല സാഹചര്യങ്ങള്‍ മുതലെടുത്തു ഉയര്‍ന്ന വിദ്യാഭ്യാസം നേടാന്‍ അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. ലോകത്തിന്റെ നാനാ ഭാഗങ്ങളിലുളള സ്കൂളുകളുമായി വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏജന്‍സികളും അമേരിക്കയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top