Flash News

ഹൂസ്റ്റണില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ പ്രസംഗിക്കുന്നു ഓഗസ്റ്റ് 26ന്

August 14, 2018 , ജീമോന്‍ റാന്നി

imageഹൂസ്റ്റണ്‍: സുപ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രസംഗകനും ദൈവശാസ്ത്ര പണ്ഡിതനുമായ വെരി.റവ. ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു. സ്റ്റാഫോര്‍ഡിലുള്ള സെന്റ് ജോണ്‍സ് ക്‌നാനായ സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തിലാണ് (802, Brand Lane,Stafford, TX 77477) കണ്‍വെന്‍ഷന്‍ നടക്കുന്നത്.

ഓഗസ്റ്റ് 26 നു ഞായറാഴ്ച വൈകുന്നേരം ആറു മണി മുതല്‍ 9 മണി വരെ നടത്തപെടുന്ന ഈ ആത്മീയ സംഗമത്തിലേക്കു കടന്നു വന്ന്, സ്വതസിദ്ധമായ ശൈലിയില്‍ ദൈവവചനത്തിന്റെ ആഴമേറിയ മര്‍മ്മങ്ങള്‍ ലോകമെങ്ങും പ്രഘോഷിച്ചു കൊണ്ടിരിക്കുന്ന ഈ വൈദിക ശ്രേഷ്ഠന്റെ പ്രഭാഷണങ്ങള്‍ ശ്രവിക്കുന്നതിനും കണ്‍വെന്‍ഷന്‍ അനുഗ്രഹകരമാക്കി തീര്‍ക്കുന്നതിനും സഭാ വ്യത്യാസമെന്യേ ഏവരെയും ക്ഷണിക്കുന്നുവെന്നു ഇടവക വികാരി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വെരി. റവ. ഫാ. സഖറിയാ പുന്നൂസ് കോറെപ്പിസ്‌കോപ്പ (വികാരി) 713 501 8861.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top