Flash News
പോലീസിന്റെ മൂന്നാം മുറ വെച്ചു പൊറുപ്പിക്കാനാവില്ല; പോലീസ് സേനയിലും ചാരന്മാരുണ്ടെന്ന് മുഖ്യ മന്ത്രി   ****    രാജ്കുമാര്‍ കസ്റ്റഡി മരണം; മുന്‍ ഇടുക്കി എസ്‌പിക്കെതിരെ ഒന്നാം പ്രതി എസ് ഐ സാബുവിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍; ഡപ്യൂട്ടി പ്രിസന്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു; താത്ക്കാലിക വാര്‍ഡനെ പിരിച്ചുവിട്ടു   ****    ‘ഓണം മലയാളം’ തിരുവാതിരക്കളി മത്സരം   ****    കര്‍ഷക പ്രസ്ഥാനങ്ങള്‍ സംഘടിച്ചു നീങ്ങേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം: മാര്‍ മാത്യു അറയ്ക്കല്‍   ****    ലോക പ്രശസ്ത ഹസ്തരേഖാ വിദഗ്ധനും, ആയുര്‍വേദ ചികിത്സകനുമായ ഡോ. ജയനാരായണ്‍ജി ആഗസ്ത് 5 മുതല്‍ അമേരിക്ക സന്ദര്‍ശിക്കുന്നു   ****   

ജീവിത വിജയത്തിന് വിദ്യാര്‍ത്ഥികള്‍ സമയം ക്രിയാത്മകമായി പ്രയോജനപ്പെടുത്തണം : ഡോ. സെല്‍വിന്‍ കുമാര്‍

August 14, 2018 , അഫ്സല്‍ കിളയില്‍

PH 1

അമേരിക്കയിലെ കിംഗ്‌സ് യുണിവേഴ്‌സിറ്റി പ്രസിഡന്റും ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ സെക്രട്ടറി ജനറലുമായ ഡോ. സെല്‍വിന്‍ കുമാറിന് നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍ പൊന്നാടയണിക്കുന്നു

മലപ്പുറം : വിദ്യാര്‍ത്ഥി ജീവിതം മനുഷ്യായുസ്സിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണെന്നും ജീവിത വിജയം നേടുവാന്‍ വിദ്യാര്‍ത്ഥികള്‍ സമയം ക്രിയാത്മകമായി പ്രയോജനപ്പെടുത്തണമെന്നും അമേരിക്കയിലെ കിംഗ്‌സ് യുണിവേഴ്‌സിറ്റി പ്രസിഡന്റും ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ സെക്രട്ടറി ജനറലുമായ ഡോ. സെല്‍വിന്‍ കുമാര്‍ അഭിപ്രായപ്പെട്ടു. വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

PH 2

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ ഡോ. സെല്‍വിന്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തുന്നു

സോഷ്യല്‍ മീഡിയയും ഇലക്ട്രോണിക് ഉപകരണങ്ങളും ഏറെ പ്രയോജനമുള്ളവയാണെങ്കിലും വിദ്യാര്‍ത്ഥികളെ പഠനത്തില്‍ നിന്നും വ്യതിചലിപ്പിക്കുവാന്‍ കാരണമാവുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സാങ്കേതിക വിദ്യയുടെ നല്ല വശങ്ങളെ രചനാത്മകായി പ്രയോജനപ്പെടുത്തുന്ന വിദ്യാഭ്യാസ ക്രമമാണ് കാളഘട്ടത്തിന്റെ ആവശ്യമെന്നദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ ഉത്തരവാദിത്ത ബോധമുള്ളവരാവുകയും ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരം ആര്‍ജ്ജിക്കുകയും വേണം. രക്ഷിതാക്കള്‍ക്ക് അധിക ബാധ്യതയാകാതെ പഠനവും ജീവിതവും മുന്നോട്ട് കൊണ്ട് പോകുന്ന അവസ്ഥയാണ് അഭികാമ്യം.

അമേരിക്കന്‍ വിദ്യാഭ്യസ രീതിയും ഇന്ത്യന്‍ വിദ്യാഭ്യസ രീതിയും താരതമ്യം ചെയ്തു സംസാരിച്ച അദ്ദേഹം ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും സമൂഹത്തില്‍ നിന്നും കൂടുതല്‍ ശ്രദ്ധയും പരിരക്ഷയും കിട്ടുന്നവരാണെന്നു അഭിപ്രായപ്പെട്ടു. ഈ അനുകൂല സാഹചര്യങ്ങള്‍ മുതലെടുത്തു ഉയര്‍ന്ന വിദ്യാഭ്യാസം നേടാന്‍ അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു.

നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിന്ധ്യ ഐസക്, സീനിയര്‍ ഫാക്കല്‍റ്റി പ്രൊഫ. അബ്ദുല്ല, മീഡിയ പ്‌ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര സംബന്ധിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top