Flash News

കൗണ്‍സിലര്‍ ബിജു മാത്യുവിന് സ്വീകരണം നല്‍കി

August 14, 2018 , പി.പി. ചെറിയാന്‍

biju3അഡിസണ്‍ (ടെക്‌സസ്): ഇന്ത്യയുടെ 72-ാംമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ കൊപ്പേല്‍ സിറ്റി കൗണ്‍സിലറായി വിജയിച്ച മലയാളി ബിജു മാത്യുവിന് ഊഷ്മള സ്വീകരണം നല്‍കി.

ആഗസ്റ്റ് 11 ശനിയാഴ്ച വൈകിട്ട് അഡിസണ്‍ സര്‍ക്കിള്‍ പാര്‍ക്കില്‍, ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സില്‍ നിന്നും സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനെത്തിയ അയ്യായിരത്തിലധികം പേര്‍ സ്വീകരണ ചടങ്ങിനു സാക്ഷ്യം വഹിച്ചു.

ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് കമാല്‍ എന്‍ റിത്ത കൗശല്‍ ബിജു മാത്യുവിനു ഫലകം നല്‍കി ആദരിച്ചു. നിയുക്ത പ്രസിഡന്റ് നരസിംഹ ബകത്തുല എന്നിവരെ കൂടാതെ ജസ്റ്റിസ് ക്ലെ ഇന്‍കിന്‍സ്, കോണ്‍ഗ്രസ്‌മാന്‍ പീറ്റ് സെഷന്‍സ്, സ്റ്റേറ്റ് പ്രതിനിധി വിക്ടോറിയ, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുപം റോയ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ദേശീയ ഗാനാലാപനത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവര്‍ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നത് കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും, ബിജു മാത്യുവിനെപ്പോലെയുള്ള യുവജനങ്ങള്‍ സേവനസന്നദ്ധരായി മുന്നോട്ടു വരുന്നതില്‍ അഭിമാനിക്കുന്നുവെന്നും പ്രസിഡന്റ് കമാല്‍ പറഞ്ഞു. കൗണ്‍സില്‍ മെംബര്‍ എന്ന നിലയില്‍ തന്നില്‍ അര്‍പ്പിതമായിട്ടുള്ള ചുമതലകള്‍ വിശ്വസ്തതയോടെ നിറവേറ്റുമെന്നും, അതിന് എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും ബിജു പറഞ്ഞു.

biju1 biju2 biju4


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top