Flash News

കേരളം നേരിടുന്നത് 1924-നുശേഷമുള്ള ഏറ്റവും വലിയ പ്രളയം; രണ്ടു മാസം കൊണ്ട് തകര്‍ന്നത് 8420 റോഡുകള്‍; 8316 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്

August 14, 2018

malതിരുവനന്തപുരം: കേരളം നേരിടുന്നത് 1924-നുശേഷമുള്ള ഏറ്റവും വലിയ പ്രളയമാണെന്ന് കേന്ദ്രത്തിനു നല്‍കിയ നിവേദനത്തില്‍ പറയുന്നു. കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതിന് 1000 കോടിരൂപയുടെ ഭരണാനുമതി. ശബരിമലയിലേക്കുള്ള റോഡുകള്‍ നന്നാക്കുന്നതിന് 200 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ രണ്ട് മാസത്തെ കനത്ത മഴയില്‍ തകര്‍ന്നത് 8420 റോഡുകളാണ്.

അതേസമയം, മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 39 പേരാണ് മരിച്ചത്. അഞ്ച് പേരെ കാണാതായി. ഒരു ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്. 243 വീടുകള്‍ നാമാവശേഷമായി, 4392 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 8316 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. കേരളം നേരിടുന്നത് 1924നുശേഷമുള്ള ഏറ്റവും വലിയ പ്രളയമെന്നും കേന്ദ്രത്തിനു നല്‍കിയ നിവേദനത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ദുരിതബാധിതകര്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളക്കെട്ട് നേരിട്ടതുപോലെ വെള്ളം ഇറങ്ങിയശേഷമുള്ള ദുരിതങ്ങളും പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രിക്കൊപ്പം ദുരിതമേഖലകളും ക്യാംപും മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

ശക്തമായ മഴയും ഉരുള്‍പൊട്ടലും; നിലമ്പൂരില്‍ 40 തൊഴിലാളികള്‍ കുടുങ്ങി

മലപ്പുറം: കനത്ത മഴയ്‌ക്കൊപ്പം സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ ഉരുള്‍പൊട്ടലും. കോഴിക്കോട് പുതുപ്പാടി കണ്ണപ്പന്‍കുന്ന്, കരുവാരക്കുണ്ട് മണലിയാപാടം, താമരശേരി മൈലിളാംപാറ, കൂരാച്ചുണ്ടിലെ വിവിധ ഭാഗങ്ങളിലും ഉരുള്‍പൊട്ടി. കക്കയംവാലിയില്‍ ഉരുള്‍പൊട്ടലില്‍ ഒന്‍പത് തൊഴിലാളികള്‍ ഒറ്റപ്പെട്ടു. ചാലിയാര്‍ കരകവിഞ്ഞതിനാല്‍ നിലമ്പൂരില്‍ 40 തൊഴിലാളികള്‍ കുടുങ്ങി.

അതേസമയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മലപ്പുറം ആഢ്യന്‍പാറ ജലവൈദ്യുതി പദ്ധതി അടച്ചിടും. സുരക്ഷാജീവനക്കാരോട് പദ്ധതി പ്രദേശത്ത് നിന്ന് മാറിപോകാന്‍ നിര്‍ദേശം നല്‍കി.

rain-4

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top