Flash News

ഫൊക്കാന വീണ്ടും കോടതിയിലേക്ക് !

August 14, 2018

criminal-justice-careersന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 2018-ലെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ലീലാ മാരേട്ടും, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജോസഫ് കുരിയപ്പുറവുമാണ് ഹര്‍ജിക്കാര്‍.

റോക്ക്‌ലാന്റ് കൗണ്ടി സുപ്രീം കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. അതനുസരിച്ച് നാളെ (ആഗസ്റ്റ് 15) രാവിലെ 9:30ന് എതിര്‍കക്ഷികളോട് ന്യൂസിറ്റിയില്‍ സൗത്ത് മെയിന്‍ സ്‌ട്രീറ്റിലുള്ള കോടതിയില്‍ ഹാജരാകണമെന്ന് നോട്ടീസ് അയച്ചു. അറ്റോര്‍ണി ബാരി ട്രൗബ് വഴിയാണ് ഹര്‍ജിക്കാര്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

2018 ജൂലൈ 6-ന് വാലിഫോര്‍ജില്‍ നടന്ന ഫൊക്കാന കണ്‍‌വന്‍ഷനോടനുബന്ധിച്ചു നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയെയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരിക്കുന്നത്. അതില്‍ പ്രധാനമായും എടുത്തു പറയുന്നത് നാമം എന്ന സംഘടനയെ ഫൊക്കാനയില്‍ അംഗത്വം കൊടുത്തതും, അതിന്റെ സ്ഥാപകനെ പ്രസിഡന്റായി തെരഞ്ഞെടുത്തതുമാണ്. മത സംഘടനകള്‍ക്ക് ഫൊക്കാനയില്‍ അംഗത്വമെടുക്കാനുള്ള സാധ്യതയില്ലെന്ന് ഫൊക്കാനയുടെ ഭരണഘടനയില്‍ നിഷ്ക്കര്‍ഷിച്ചിരിക്കെ അതിനെ അട്ടിമറിച്ച് നാമം എന്ന മതസംഘടനയ്ക്ക് എങ്ങനെ അംഗത്വം ലഭിച്ചു എന്നതിനെയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്യുന്നത്.

തെറ്റുകള്‍ ചൂണ്ടിക്കാട്ടി 2016-ല്‍ പരാതി ബോധിപ്പിച്ചതിനെത്തുടര്‍ന്ന് നാമം സംഘടനയും, അതിന്റെ സ്ഥാപകനും ഫൊക്കാന അംഗത്വത്തില്‍ നിന്ന് രാജി വെക്കുന്നതായി രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍, 2018-ലെ തെരഞ്ഞെടുപ്പ് ആഗതമായതോടെ ആ സംഘടനയും സ്ഥാപകനും വീണ്ടും ഫൊക്കാനയില്‍ അംഗത്വം നേടിയതെങ്ങനെ എന്ന ചോദ്യവും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. ഫൊക്കാന തെരഞ്ഞെടുപ്പില്‍ ആദ്യാവസാനം വരെ ചട്ട ലംഘനം നടന്നിട്ടുണ്ടെന്നും, നിയമവിധേയമല്ലാതെ നടന്ന തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും, ഹര്‍ജിക്കാരെ വിജയികളായി പ്രഖ്യാപിക്കണമെന്നും, അല്ലാത്തപക്ഷം ഫൊക്കാനയുടെ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും, കോടതിയുടെ തീരുമാനം വരുന്നതുവരെ ഇപ്പോഴത്തെ ഭരണസമിതിക്ക് പഴയ ഭരണസമിതി അധികാരം കൈമാറ്റം ചെയ്യപ്പെടുന്നത് വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കൂടാതെ, നാമം എന്ന മതസംഘടനയ്ക്കും അതിലെ അംഗങ്ങള്‍ക്കും യാതൊരു കാരണവശാലും ഫൊക്കാനയില്‍ അംഗത്വം ലഭിക്കുകയോ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയോ ചെയ്യാതിരിക്കാനുള്ള സ്ഥിര നിരോധനം ഏര്‍പ്പെടുത്തണമെന്നും ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top