Flash News

ഇന്നത്തെ നക്ഷത്ര ഫലം (ആഗസ്റ്റ് 14, 2018)

August 14, 2018

imageഅശ്വതി: പുനരാലോചനയില്‍ അനുബന്ധവ്യാപാരം തുടങ്ങുവാന്‍ തീരുമാനിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും.

ഭരണി: മാതാപിതാക്കളുടെ അനുഗ്രഹത്തോടുകൂടി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി നേടും. ഉപഭോക്താവിന്‍റെ ആവശ്യപ്രകാരം ഉൽപ്പന്നങ്ങള്‍ക്കു ഗുണനിലവാരം വര്‍ദ്ധിപ്പിക്കും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും.

കാര്‍ത്തിക: പൂര്‍ണ്ണമായ പദ്ധതികള്‍ നാളെ സമര്‍പ്പിക്കുവാന്‍ തയ്യാറാകും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടുവാൻ അവസരമുണ്ടാകും. ആഗ്രഹങ്ങള്‍ സഫലമാകും.

രോഹിണി: ആത്മവിശ്വാസത്തോടുകൂടി പരീക്ഷ, ഇന്‍റര്‍വ്യൂ തുടങ്ങിയവ എഴുതുവാന്‍ സാധിക്കും. വ്യവസ്ഥകള്‍ പാലിക്കും. ആത്മവിശ്വാസവും കാര്യനിര്‍വ്വഹണശക്തിയും വര്‍ദ്ധിക്കും.

മകയിരം: ആത്മവിശ്വാസത്തോടുകൂടി പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കുവാന്‍ സാധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ശുഭകര്‍മ്മതൽപ്പരത വര്‍ദ്ധിക്കും.

തിരുവാതിര: പുത്രപൗത്രാദികളുടെ ആഗമനം മനസമാധാനത്തിനു വഴിയൊരുക്കും. അസുഖം വര്‍ദ്ധിക്കും. വിപരീതചിന്തകള്‍ വര്‍ദ്ധിക്കും.

പുണര്‍തം: മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. പുതിയ സംരംഭങ്ങള്‍ക്കു പണം മുടക്കും. അസുഖങ്ങളാല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. കടം കൊടുക്കരുത്.

പൂയ്യം: മംഗളകര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കുവാനിടവരും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാകും. സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിച്ചതിനാല്‍ ആത്മാർഥമായി പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധനാകും.

ആയില്യം: നവദമ്പതികളെ ആശീര്‍വദിക്കുവാൻ അവസരമുണ്ടാകും. ആഗ്രഹിച്ച വിദേശയാത്രക്കു അനുമതി ലഭിക്കും. കലാകായിക മത്സരങ്ങള്‍ക്കു പരിശീലനം തുടങ്ങിവെക്കും.

മകം: അമിതഭക്ഷണത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. സ്വസ്ഥതയും സമാധാനവും കുറയും. പണമിടപാടുകളില്‍ സൂക്ഷിക്കണം.

പൂരം: ഉപകാരം ചെയ്തുകൊടുത്തവരില്‍ നിന്നും വിപരീത പ്രതികരണങ്ങള്‍ വന്നുചേരും. അമിതാഹ്ലാദം ഉപേക്ഷിക്കണം. തീരുമാനങ്ങളില്‍ അബദ്ധങ്ങള്‍ ഉണ്ടാവാതെ സൂക്ഷിക്കണം. യാത്രാക്ലേശം വര്‍ദ്ധിക്കും..

ഉത്രം: വ്യത്യസ്തമായ പ്രവൃത്തികള്‍ ഏറ്റെടുക്കും. അറിവുള്ളതിനേക്കാള്‍ ഭംഗിയായി അവതരിപ്പിക്കുവാന്‍ സാധിക്കും. ഗവേഷകര്‍ക്ക് അനുകൂല സാഹചര്യമുണ്ടാകും.

അത്തം: വിജ്ഞാനപ്രദമായ ആശയങ്ങള്‍ അവതരിപ്പിക്കുവാൻ അവസരമുണ്ടാകും. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനിടവരും.

ചിത്ര: മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കും. സ്വയംപര്യാപ്തത ആര്‍ജ്ജിക്കുവാന്‍ തയ്യാറാകും. വിവര സാങ്കേതിക വിദ്യയില്‍ പുതിയ ആശയം ഉദിക്കും.

ചോതി: സഹപ്രവര്‍ത്തകരുടെ സഹായമുണ്ടാകും. മംഗളകര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കും. അഭിലാഷങ്ങള്‍ സാധിക്കും. നയതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ ലക്ഷ്യപ്രാപ്തി നേടും.

വിശാഖം: പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും. ആത്മവിശ്വാസവും കാര്യ നിര്‍വ്വഹണശക്തിയും വര്‍ദ്ധിക്കും. ഭാര്യാഭര്‍ത്തൃ ഐക്യവും സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

അനിഴം: ക്രയവിക്രയങ്ങളില്‍ സാമ്പത്തിക നേട്ടമുണ്ടാകും. പുതിയ പദ്ധതി ആസൂത്രണ ചര്‍ച്ചയില്‍ പങ്കെടുക്കും. സ്ഥാനക്കയറ്റമുണ്ടാകും. സാമ്പത്തിക നീക്കിയിരുപ്പ് ഉണ്ടാകും.

തൃക്കേട്ട: ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കും. സന്താനസൗഖ്യത്താല്‍ സമാധാനമുണ്ടാകും. സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ക്കു ശാശ്വതപരിഹാരം കണ്ടെത്തും.

മൂലം: വാക്കു പാലിക്കുവാന്‍ സാധിക്കുകയില്ല. അര്‍ഹമായ പണം ലഭിക്കുകയില്ല. ദേഹാസ്വാസ്ഥ്യത്താല്‍ യാത്രമാറ്റിവെക്കും. മുന്‍കോപം നിയന്ത്രിക്കണം.

പൂരാടം: ഓര്‍മ്മശക്തി കുറയും. നിസാരകാര്യങ്ങള്‍ക്കു പോലും തടസമുണ്ടാകും. വ്യവസ്ഥകളില്‍ നിന്നും വ്യതിചലിക്കേണ്ടതായിവരും. പണനഷ്ടമുണ്ടാകും.

ഉത്രാടം: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. പ്രയത്നങ്ങള്‍ക്കു ഫലമുണ്ടാകും. പുതിയ ചുമതലകള്‍ ഏറ്റെടുക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

തിരുവോണം: ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും കാര്യനിര്‍വ്വഹണക്തിയും സംഘ നേതൃത്വവും ഉണ്ടാകും.

അവിട്ടം: അവസ്ഥാഭേദങ്ങള്‍ക്കനുസരിച്ചു മാറ്റങ്ങള്‍ ഉള്‍ക്കൊള്ളും. വാഹനം മാറ്റിവാങ്ങുവാന്‍ തീരുമാനിക്കും. പ്രവര്‍ത്തനരംഗം മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശം തേടും.

ചതയം: വാക്കും പ്രവൃത്തിയും ഫലപ്രദമാകും. പുതിയ ആശയങ്ങള്‍ ഫലത്തില്‍ വരും. സമ്പത്ത് വര്‍ദ്ധിക്കും.
പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തി നേടും.

പൂരോരുട്ടാതി : സേവന സാമര്‍ത്ഥ്യത്താല്‍ കാര്യവിജയമുണ്ടാകും. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും. സന്ധിസംഭാഷണം വിജയിക്കും.

ഉത്രട്ടാതി : സേവന സാമര്‍ത്ഥ്യത്താല്‍ കാര്യവിജയമുണ്ടാകും. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും. സന്ധിസംഭാഷണം വിജയിക്കും. സന്താന സംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും.

രേവതി : ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും.സമ്പത്ത് വര്‍ദ്ധിക്കും. വ്യവസ്ഥകള്‍ പാലിക്കും. പ്രതാപവും ഐശ്വര്യവും സന്താന സൗഖ്യവും ഉണ്ടാകും.

ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top